കോട്ടയം: റബർ വിലയിലെ ചാഞ്ചാട്ടത്തിൽ പ്രതിസന്ധിയിലായി കർഷകർ. വില കൂടുന്നതിന്‍റെ സൂചനകൾ നൽകിയ റബർ വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു. ടാപ്പിംഗ് ആരംഭിക്കാറായതിനാൽ സ്വാഭാവിക റബറിൻ്റെ ഇറക്കുമതി നിയന്ത്രിച് മികച്ച വില ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അതേസമയം കർഷകർക്ക് മിനിമം വില ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഉത്പാദനചെലവിന് അനുസരിച്ച് വില ഉയരാത്തതും വിലയിലെ അസ്ഥിരതതയും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ടയർ കമ്പനികൾ ഇറക്കുമതി വീണ്ടും സജീവമാക്കിയതും വില കുറയാൻ കാരണമായി. വില ഉയർന്നപ്പോൾ സ്‌റ്റോക്ക് ചെയ്‌ത് വച്ചവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. പലരും കൃഷിയിൽ നിന്ന് പിന്തിരിയുന്ന അവസ്ഥയുമുണ്ട്.
റബർ കർഷകർ പ്രതിസന്ധിയിൽ (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ അവസരത്തിൽ റബർ കർഷകർക്ക് ന്യായ വില ഉറപ്പാക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് കോട്ടയം എം പി ഫ്രാൻസിസ് ജോർജ് പറഞ്ഞു. റബർ സീസൺ ആരംഭിക്കുന്ന സമയത്ത് സ്വഭാവിക റബറിന് വില കിട്ടാൻ വേണ്ട നടപടികൾ വേണമെന്ന് പാർലമെൻ്റിൽ ആവശ്യപ്പെടും. ബ്ലോക്ക് റബ്ബറിന്‍റെ ഇറക്കുമതിയും മുൻകൂർ ഇറക്കുമതിയും ബന്ധപ്പെട്ട നികുതികളും കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇതിന് സംസ്ഥാന സർക്കാർ വഴി കൃത്യമായ കണക്കുകൾ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
നാലാം ഗ്രേഡ് റബറിന് കിലോയ്ക്ക് 224 ഉം, അഞ്ചിന് 221 രൂപയുമാണ് നിലവിലെ വ്യാപാര വില. കഴിഞ്ഞമാസം തുടക്കത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 247 ലെത്തിയിരുന്നു. ഇതോടെ കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ഈ സമയങ്ങളിൽ റബർ ഷീറ്റിന് ക്ഷാമം രൂക്ഷമായതോടെ 255 രൂപയ്ക്ക് കോട്ടയം മാർക്കറ്റിൽ വ്യാപാരം നടന്നിരുന്നു. എന്നാൽ പെട്ടെന്ന് വില കുത്തനെ ഇടിയുകയായിരുന്നു.
Also Read:റബർ കൃഷി രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് അനിവാര്യം,കര്‍ഷകര്‍ പിൻവാങ്ങുന്നതില്‍ ആശങ്ക; സവാർ ധനാനിയ