കോട്ടയം: യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനമൊഴിഞ്ഞ സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. സജിക്ക് കേരള കോൺഗ്രസ് എമ്മിൽ സ്ഥാനമുണ്ടാകും. പക്ഷെ തീരുമാനം എടുക്കേണ്ടത് സജി ആണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ - Roshy Augustin about Saji - ROSHY AUGUSTIN ABOUT SAJI
സംഘാടക മികവ് പുലർത്തുന്നവർക്ക് എന്നും അംഗീകാരം നൽകിയിട്ടുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ.
Roshi Augustin Says Saji Manjakadambil Is A Good Organizer
Published : Apr 8, 2024, 10:58 PM IST
സംഘാടക മികവ് പുലർത്തുന്നവർക്ക് എന്നും അംഗീകാരം നൽകിയിട്ടുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിൻ്റെ നിലപാടുകളിൽ ആകൃഷ്‌ടരായി ധാരാളം ആളുകൾ പാർട്ടിയിലേക്ക് കടന്നു വരുന്നുണ്ട്. സജിയുടെ പ്രവർത്തനങ്ങളെ കുറിച്ച് പാർട്ടി ഒരിക്കലും എതിർത്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: 'മോൻസ് ജോസഫിന്‍റെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചു' :സജി മഞ്ഞക്കടമ്പിൽ