കേരളം

kerala

ETV Bharat / state

വീടിന്‍റെ മുന്‍വാതില്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; നഷ്‌ടമായത് 75 പവൻ സ്വർണം - ROBBERY IN KANNUR - ROBBERY IN KANNUR

പെരുമ്പയില്‍ വന്‍ കവര്‍ച്ച നടന്നു. കവര്‍ന്നത് 75 പവൻ സ്വർണാഭരണം. കളളന്‍ വീടിനുളളില്‍ പ്രവേശിച്ചത് മുന്‍ വാതില്‍ തകര്‍ത്ത്.

KANNUR CRIME NEWS  കണ്ണൂര്‍ സ്വർണ കവര്‍ച്ച  പെരുമ്പയില്‍ കവര്‍ച്ച  Massive robbery at Payyannur
പെരുമ്പയില്‍ കവര്‍ച്ച നടന്ന വീട് (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 21, 2024, 2:39 PM IST

പെരുമ്പയില്‍ കവര്‍ച്ച നടന്ന വീട് (Source: Etv Bharat Reporter)

കണ്ണൂർ:പെരുമ്പയില്‍ ഇന്നലെ രാത്രി വന്‍ കവര്‍ച്ച നടന്നു. 75 പവൻ സ്വർണാഭരണം കവര്‍ന്നതായാണ് പ്രാഥമിക വിവരം. സി എച്ച് സുഹറയുടെ വീട്ടിലാണ് കവർച്ച നടന്നത്. സുഹറയും ഭര്‍ത്താവും വീട്ടിലില്ലാതിരുന്ന സമയത്താണ് കവര്‍ച്ച. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ.

വീട്ടിൽ മകനും ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിൽ കിടന്നുറങ്ങുമ്പോഴാണ് കവര്‍ച്ച നടന്നത്. രാവിലെ വീടിന്‍റെ മുന്‍വശത്തെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് പരിശോധന നടത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.

വാതിലിന്‍റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത് എന്ന് വിലയിരുത്തുന്നു. രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയത്. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ALSO READ: കാസർകോട് രണ്ടിടങ്ങളിലായി വൻ കവർച്ച; 45 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും നഷ്‌ടപ്പെട്ടു - Robbery In Kasaragod

ABOUT THE AUTHOR

...view details