ചെറുതുരുത്തിയിൽ വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം (Source: ETV Bharat Reporter) തൃശൂർ: വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം. തൃശൂരിലെ ചെറുതുരുത്തിയിലാണ് സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി.
ചെറുതുരുത്തി ഉഴിച്ചിൽ വൈദ്യർ റോഡിന് സമീപമുള്ള അനൂപിന്‍റെ വീട്ടിലാണ് സംഭവം. 7 പവൻ തൂക്കം വരുന്ന മാലയും വളയും മോതിരങ്ങളും അടക്കം 12 പവൻ മോഷണം പോയതായാണ് കുടുംബം പരാതിപ്പെടുന്നത്. രാവിലെ വീട്ടുകാർ വാതിൽ തുറക്കുമ്പോഴാണ് സംഭവം അറിയുന്നത്.
വീടിന്‍റെ മുൻവാതിൽ കുത്തി തുറന്നാണ് മോഷ്‌ടാവ് അകത്തു കയറിയത്. വീടിന്‍റെ അലമാര തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്. സംഭവം അറിഞ്ഞയുടൻ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിൽ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Also Read: വിവാഹ ചടങ്ങിനിടെ ലക്ഷങ്ങൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു ; സിസിടിവിയിൽ കുടുങ്ങി മോഷ്‌ടാക്കൾ