തൃശൂര്‍ :തൃശൂരിൽ റോഡ് നിർമാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്‌ടർക്കും എൻജിനീയർമാർക്കും കഠിന തടവ് ശിക്ഷ വിധിച്ചു. പണി നടത്തിയ കോൺട്രാക്‌ടർ ടിഡി ഡേവിസ്, അസിസ്റ്റന്‍റ് എൻജിനീയർ മെഹറുനിസ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റുഖിയ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 4 വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. തൃശൂർ ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽ പെട്ട ചിലങ്ക-അരീക്ക റോഡ് പുനർ നിർമാണത്തിലായിരുന്നു അഴിമതി.
2006 ലാണ് കേസിന് ആസ്‌പദമായ സംഭവം. തൃശൂർ ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് അറ്റകുറ്റ പണിക്കുള്ള തുക അനുവദിച്ചിരുന്നത്. പ്രതികൾ ഗൂഢാലോചന നടത്തി, നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെയും രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,08,664 രൂപയുടെ നഷ്‌ടം വരുത്തി എന്നായിരുന്നു കേസ്.