കേരളം

kerala

ETV Bharat / state

കൊച്ചിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്‌തത്‌ നാനൂറോളം സാമ്പത്തിക കുറ്റകൃത്യങ്ങൾ: സിറ്റി പൊലിസ് കമ്മിഷണർ - online financial crimes in Kochi - ONLINE FINANCIAL CRIMES IN KOCHI

കൊച്ചിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 20-25 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ ഉടൻ പരാതി നൽകാം.

KOCHI CITY POLICE COMMISSIONER  SHYAM SUNDAR  ONLINE FINANCIAL CRIMES IN KOCHI  ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്‌
KOCHI CITY POLICE COMMISSIONER (ETV Bharat)

By ETV Bharat Kerala Team

Published : Jul 2, 2024, 5:27 PM IST

സിറ്റി പോലീസ് കമ്മീഷണർ (ETV Bharat)

എറണാകുളം: ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർധനവ്. ഈ വർഷം നാനൂറോളം സാമ്പത്തിക കുറ്റകൃത്യങ്ങൾ കൊച്ചി സിറ്റിയിൽ റിപ്പോർട്ട് ചെയ്‌തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ
20-25 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

പ്രധാനമായ നാല് ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ എഴ് കോടിയുടെ ഒരു തട്ടിപ്പ് കേസ് റജിസ്റ്റർ ചെയ്‌തു. തൃക്കാക്കര, മരട് എറണാകുളം നോർത്ത് സ്റ്റേഷനുകളിലാണ് പ്രധാനമായും കേസുകൾ റിപ്പോർട്ട് ചെയ്‌തതെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് പുതിയ രീതികളാണ് തട്ടിപ്പുസംഘങ്ങൾ സ്വീകരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ വിശദീകരിച്ചു.
നിങ്ങൾ അയച്ചുവെന്നും നിങ്ങൾക്ക് ആരെങ്കിലും അയച്ചു എന്നും പറയുന്ന പാഴ്‌സലുകളിൽ മയക്കുമരുന്ന് ഉണ്ടെന്നും നിങ്ങളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പൊലീസ് എന്ന വ്യാജേനെ ഭീഷണിപ്പെടുത്തുന്നു.

(CBI / Mumbai Police / I.B./ Narcotic Control Bureau) പൊലീസ് യൂണിഫോമിൽ വീഡിയോ കോൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും പിന്നീട് സഹായിക്കാം എന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയുമുണ്ട്. ഇത്തരം തട്ടിപ്പിലൂടെ നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ നഷ്‌ട്ടപ്പെട്ടിട്ടുണ്ടന്നും കമ്മീഷണർ വ്യക്തമാക്കി. വ്യാജ ആപ്പുകൾ ഉപയോഗിച്ച് പണം തട്ടുന്ന രീതിയും വ്യാപകമാണ്.

യാതൊരു കാരണവശാലും അനധികൃതമായിട്ടുള്ള ലോൺ ആപ്പിൽ കയറി പണം എടുക്കാതിരിക്കുക. തുക കൃത്യമായി തിരിച്ചടച്ചാൽ പോലും ഇത്തരം തട്ടിപ്പുകാർ നിങ്ങളുടെ മൊബൈൽഫോണിലെ ഡാറ്റാസ് മുഴുവനും കൈക്കലാക്കും. വ്യാജ നഗ്ന ഫോട്ടോകളും മറ്റും മോർഫ് ചെയ്‌ത്‌ സുഹ്യത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ നമ്പറുകൾ ശേഖരിച്ച് അവർക്ക് അയച്ചു കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഭീഷണിയെ തുടർന്ന് ആളുകൾ ആത്മഹത്യ വരെ ചെയ്‌തിട്ടുള്ളതിനാൽ ഇത്തരം ലോൺ ആപ്പുകളിൽ യാതൊരു കാരണവശാലും ബന്ധപ്പെടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. Google Pay, Pay TM, Phone Pay തുടങ്ങിയ ഓൺലൈൻ ബാങ്കിംഗിലൂടെ തുച്ഛമായ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുകയും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അറിയിക്കുന്നു. ഈ പണം അവരുടെ അക്കൗണ്ടിലേക്ക് തിരിച്ചയപ്പിച്ച് ബാങ്ക് വിവരങ്ങൾ ചോർത്തിയും തട്ടിപ്പ് നടക്കുന്നു.

ഇതര സംസ്ഥാനങ്ങളിലെ ചില സ്വകാര്യ ബാങ്ക് ജീവനക്കാർ തട്ടിപ്പിന് കൂട്ടു നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഭൂരിഭാഗവും വ്യാജ അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. പ്രതികൾ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകിയാൽ പണം തിരിച്ച് പിടിക്കാനും കുറ്റവാളികളെ കണ്ടെത്താനും കഴിയും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ ഉടൻ പരാതി നൽകാമെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

ALSO READ:കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്‌ടമായത് 7.55 കോടി, അന്വേഷണം

ABOUT THE AUTHOR

...view details