തിരുവനന്തപുരം:സംസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം. ദീപാവലി, പുതുവത്സരം ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നതിന് സമയക്രമവും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാണ് അനുമതി.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍ദേശം. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാത്രമല്ല ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. സംസ്ഥാനത്തെ കടകളില്‍ ഹരിത പടക്കങ്ങള്‍ മാത്രമെ വില്‍ക്കുന്നുള്ളൂവെന്ന് ജില്ല കലക്‌ടര്‍മാരും ജില്ല പൊലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. പടക്കം പൊട്ടിക്കുന്ന സമയക്രമത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നും വകുപ്പ് നിര്‍ദേശിച്ചു.
Also Read:കേന്ദ്ര ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത മൂന്ന് ശതമാനം ഉയർത്തി കേന്ദ്ര സർക്കാർ.