തിരുവനന്തപുരം : 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. രാവിലെ 9 മണിക്ക് ദേശീയ ഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. 9. 20ന് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഗവർണർ ദേശീയ പതാകയുയർത്തി (Republic day celebration Thiruvananthapuram).
ഇന്ത്യൻ കരസേന, വായുസേന, റെയിൽവേ പ്രൊട്ടക്ഷൻ സേന, കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, മലബാർ സ്പെഷ്യൽ പൊലീസ്, സ്പെഷ്യൽ ആംഡ് പൊലീസ്, കേരള വനിത പൊലീസ് ബറ്റാലിയൻ, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, ജയിൽ വകുപ്പ്, എക്സൈസ് വകുപ്പ്, വനം വകുപ്പ് വനിതാവിഭാഗം, അഗ്നിശമന സേന, സൈനിക് സ്‌കൂളിലെ എൻസിസി സീനിയർ ബോയ്‌സ്, സീനിയർ ഗേൾസ്, സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ പരേഡുകളുടെ സല്യൂട്ട് ഗവർണർ ഏറ്റുവാങ്ങി (75th Republic day celebration).