തിരുവനന്തപുരം : മണ്ണന്തല രഞ്ജിത് കൊലക്കേസില്‍ മൊഴി നല്‍കി സാക്ഷിയും പത്രവിതരണക്കാരനുമായ നാലാഞ്ചിറ പളിയം പളളിക്കോണം പണയില്‍ വീട്ടില്‍ വിഷ്ണു(Renjith murder case). ആര്‍എസ്എസ് പ്രവര്‍ത്തകനും മണ്ണന്തല സ്വദേശിയുമായ രഞ്ജിത് കടയ്ക്കുളളില്‍ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് താനാണെന്നും അപ്പോള്‍ അവിടെ മറ്റ് ആള്‍ക്കാരോ വാഹനങ്ങളോ ഒന്നും കണ്ടില്ലെന്ന് വിഷ്ണു മൊഴി നല്‍കി. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി ആജ് സുദര്‍ശനാണ് കേസ് പരിഗണിക്കുന്നത്(witness gave statement to Court).
രഞ്ജിത് കൊലക്കേസ്; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതിയാണെന്ന് അറിയാമായിരുന്നുവെന്ന് സാക്ഷി മൊഴി
മണ്ണന്തല രഞ്ജിത് വധക്കേസില്‍ സാക്ഷി വിഷ്‌ണു കോടതിയില്‍ മൊഴിനല്‍കി. രഞ്ജിത് കൊലക്കേസ് പ്രതിയാണെന്ന് അറിയാമായിരുന്നെന്നും വിഷ്ണു.
Published : Feb 20, 2024, 5:42 PM IST
സംഭവ ദിവസം വെളുപ്പിന് രഞ്ജിത്തിന്‍റെ കടയില്‍ പത്രം ഇട്ട ശേഷം കടക്കുളളിലേക്ക് നോക്കിയപ്പോഴാണ് രഞ്ജിത് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഈ സമയം അതു വഴി വന്ന പത്രം ഏജന്‍റ് ഗോപനോട് വിവരം പറഞ്ഞു. ഗോപന്‍ ഒരു സ്‌കൂട്ടറില്‍ പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചെന്നും സാക്ഷി മൊഴി നല്‍കി. അതിന് ശേഷമാണ് പൊലീസും ആള്‍ക്കാരും അവിടെ കൂടിയതെന്ന് സാക്ഷി കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട രഞ്ജിത് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും വഞ്ചിയൂര്‍ വിഷ്‌ണു വധക്കേസില്‍ നാലുമാസത്തോളം ജയിലില്‍ കിടന്ന കാര്യം അറിയാമെന്നും പ്രതിഭാഗം ക്രോസ് വിസ്‌താരത്തില്‍ സാക്ഷി സമ്മതിച്ചു(witness Vishnu).
2008 ഒക്‌ടോബര്‍ 17 നാണ് മണ്ണന്തല സ്വദേശിയും നാലാഞ്ചിറ കോട്ടമുകള്‍ ജംഗ്ഷനില്‍ വിനായക ഫ്രൂട്ടസ് ആന്റ് വെജിറ്റബിള്‍ കട ഉടമയുമായ രഞ്ജിത്തിനെ പലര്‍ച്ചെ 5.50 ന് വെട്ടി കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകനും കൈതമുക്ക് സ്വദേശിയുമായ വഞ്ചിയൂര്‍ വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്ത്. അമ്പലമുക്ക് കൃഷ്‌ണകുമാര്‍ അടക്കം 11 പ്രതികളാണ് നിലവില്‍ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്. ജി. പടിക്കലും പ്രതികള്‍ക്കായി സൂരജ് കര്‍ത്താ, മുരുക്കുംപുഴ വിജയ കുമാര്‍, ഭുവന ചന്ദ്രന്‍ നായര്‍, വി. എസ്. വിനീത് കുമാര്‍, വളളക്കടവ്.ജി.മുരളീധരന്‍, സാജന്‍ പ്രസാദ്, വഞ്ചിയൂര്‍ വിനോദ് എന്നിവരും ഹാജരായി.