കേരളം

kerala

ETV Bharat / state

പൂപ്പാറയിൽ ഒഴിപ്പിക്കപ്പെട്ട കുടിയേറ്റക്കാരുടെ പുനരധിവാസം : രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകാന്‍ കലക്‌ടര്‍ക്ക് ഹൈക്കോടതി നിർദേശം - Pooppara encroachment

ഇടുക്കി പൂപ്പാറയിൽ കൈയ്യേറ്റ ഭൂമിയിൽ നിന്ന് ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി ജില്ല കലക്‌ടറെ ചുമതലപ്പെടുത്തി. ശാന്തൻപാറ പഞ്ചായത്തിന്‍റെ കീഴിലുള്ള 75 സെന്‍റ് സ്ഥലം ഉപയോഗിക്കാനാകുമോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിക്കണം.

Pooppara  Migrants in pooppara  dispossessed migrants in pooppara  പൂപ്പാറയിലെ കൂടിയേറ്റക്കാര്‍  ഇടുക്കി പൂപ്പാറ കുടിയൊഴിപ്പിക്കല്‍
Kerala Highcourt

By ETV Bharat Kerala Team

Published : Feb 15, 2024, 1:32 PM IST

പൂപ്പാറ :ഇടുക്കി പൂപ്പാറയിൽ ഒഴിപ്പിക്കപ്പെട്ട കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിക്കാൻ ജില്ല കലക്‌ടര്‍ക്ക് ഹൈക്കോടതിയുടെ നിർദേശം. ശാന്തൻപാറ പഞ്ചായത്തിന്‍റെ കീഴിലുള്ള 75 സെന്‍റ് സ്ഥലം ഉപയോഗിക്കാനാകുമോയെന്നാണ് പരിശോധിക്കേണ്ടത്. കൈയ്യേറ്റ ഭൂമിയിൽ നിന്നും ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കാനായാണ് ഹൈക്കോടതി ജില്ല കലക്‌ടറെ ചുമതലപ്പെടുത്തിയത്.

ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറിയുമായി കൂടിയാലോചന നടത്തിയതിനുശേഷം രണ്ടാഴ്ചയ്ക്കകം കോടതിയിൽ റിപ്പോർട്ട് നൽകണം. കൂടാതെ പന്നിയാർ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തിയുള്ള അനധികൃത നിർമാണങ്ങൾ ഉടൻ പൊളിച്ചുനീക്കാനും കോടതി നിർദേശമുണ്ട്. ആരാധനാലയങ്ങൾക്കും കോടതി ഉത്തരവ് ബാധകമാകും. കൈയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് മുൻപ് കോടതിയെ അറിയിക്കണം.

ഒഴിപ്പിക്കപ്പെട്ട കടകളിൽ നിന്നും സാധനങ്ങൾ മാറ്റാൻ അനുമതി നൽകണമെന്നും നിർദേശിച്ച കോടതി ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറിയെ ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. കൈയ്യേറ്റ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്‌ക്ക് ശേഷം ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. മുമ്പിറങ്ങിയ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൂപ്പാറയിലെ അനധികൃത കൈയ്യേറ്റങ്ങൾ കലക്‌ടറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്.

ABOUT THE AUTHOR

...view details