വടകരയിൽ ഷാഫി പറമ്പിലിനെതിരെ വിമതന്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - UDF Rebel candidate - UDF REBEL CANDIDATE
Published : Apr 5, 2024, 11:18 AM IST
10:52 April 05
വടകരയിൽ ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാർഥി രംഗത്ത്: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോഴിക്കോട് : തീ പാറുന്ന പോരാട്ടം നടക്കുന്ന വടകര ലോക്‌സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാർഥിയും രംഗത്ത്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം മുൻ ഭാരവാഹി റഹീം ഹാജിയാണ് വടകരയിൽ മത്സരിക്കാൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു റഹീം ഹാജി.
രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലും റഹീം ഹാജി പങ്കെടുത്തിരുന്നു. എന്നാൽ സംഘടന വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം റഹീം ഹാജിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു എന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം.
Also read: വോട്ട് തേടി ഗള്‍ഫിലെത്തി ഷാഫി പറമ്പില്‍; പ്രവാസികളുടെ വോട്ടവകാശമടക്കം ചര്‍ച്ച ചെയ്‌തു