വൈറലായി കുട്ടിത്താരം റാനിയ റഫീക്ക് (ETV Bharat) കണ്ണൂർ:അഭിനയത്തിലും സംഗീതത്തിലും തിളങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ചു മിടുക്കിയുണ്ട് തളിപ്പറമ്പിൽ. ആറ് വയസുകാരി റാനിയ റഫീക്ക് ആണത്. റിയാലിറ്റി ഷോകളിലൂടെയും പരിപാടികളിലൂടെയും മലയാളി മനസിൽ ഈ കുട്ടിത്താരം ഇടംപിടിച്ചിട്ടുണ്ട്.
ആടിയും പാടിയും വേദികൾ കയ്യടക്കുന്ന ഈ ഒന്നാം ക്ലാസുകാരിക്ക് ആരാധകരും ഏറെയാണ്. നാലാം വയസിൽ ആണ് റാനിയ പാട്ടിലും അഭിനയത്തിലും മികവ് പ്രകടിപ്പിച്ച് തുടങ്ങിയത്. ആറാം വയസിൽ സ്വകാര്യ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് റാനിയ ജനമനസിൽ ഇടംനേടി.
കണ്ണൂർ ജില്ലയിലെ ഏക മത്സരാർത്ഥിയായിരുന്നു റാനിയ. മകളുടെ കഴിവ് തിരിച്ചറിഞ്ഞ് കട്ടസപ്പോർട്ട് നൽകി മാതാപിതാക്കളും ഒപ്പമുണ്ട്. ഈ കൊച്ചുമിടുക്കിയുടെ പാട്ടുകൾ എല്ലാം തന്നെ ഇപ്പോൾ വൈറലാണ്.
Also Read:ആനയും പുലിയും തെയ്യങ്ങളും...6 വയസുകാരന്റെ കരവിരുതില്‍ പിറന്നത് നൂറോളം കളിപ്പാട്ടങ്ങള്‍
അടുത്തിടെ മുത്തപ്പനെ കുറിച്ച് റാനിയ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ നൂറുകണക്കിന് ആളുകളാണ് ഷെയർ ചെയ്തത്. വലുതാകുമ്പോൾ സിനിമാനടിയും ഗായികയും ആകണമെന്നാണ് ഈ കുഞ്ഞുമനസിലെ വലിയ ആഗ്രഹം.