തിരുവനന്തപുരം: മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് മാപ്പ് പറയേണ്ടത് ദേശീയ ദിനപത്രമല്ല പിണറായി വിജയനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്വര്‍ണകള്ളക്കടത്തിന്‍റെ ആസ്ഥാന കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. കേരളത്തിലെ ഏറ്റവും വലിയ മാഫിയ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്.
പിആര്‍ ഏജന്‍സിയേയും പത്രത്തെയും പഴിചാരി മലപ്പുറത്തെ തള്ളിപ്പറഞ്ഞതില്‍ നിന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതരുതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കുവേണ്ടി വാര്‍ത്താക്കുറിപ്പ് കൈമാറിയ ഏജന്‍സിയെ ബലിയാടാക്കി ഒരു നാടിനെ അവഹേളിച്ചതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോള്‍ ശ്രമം.
മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് മാപ്പ് പറയേണ്ടത് പിണറായി വിജയനാണ്. അല്ലാതെ പത്രമല്ല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇറക്കിയ ഒരു കുറിപ്പ് കൊണ്ട് തീരുന്നതല്ല മലപ്പുറത്തിന്‍റെ വികാരത്തിനേറ്റ മുറിവ്. ഇത് മുഖ്യമന്ത്രി ഗൗരവമായി ഉള്‍ക്കൊണ്ട് ജനവികാരം മാനിച്ച് മാപ്പ് പറയണം.
മലപ്പുറത്തെ ജനങ്ങളെ ഒറ്റപ്പെടുത്തി അവഹേളിക്കാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. മലപ്പുറം ജില്ല സ്വര്‍ണകളളക്കടത്തുകാരുടെയും സാമൂഹ്യവിരുധരുടെയും ആസ്ഥാനമാണ് എന്ന തരത്തില്‍ മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇമേജ് ബില്‍ഡിങ്ങിന് വേണ്ടി മുഖ്യമന്ത്രി വച്ച പിആര്‍ ഏജന്‍സിയാണ് പത്രത്തെ സമീപിച്ചത്. അവര്‍ കൊടുത്ത പത്രക്കുറിപ്പ് മുഖ്യമന്ത്രി അറിയാതെയാണ് നല്‍കിയത് എന്നത് അപഹാസ്യമാണ്. ഈ വിശദീകരണം നല്‍കാന്‍ തന്നെ 48 മണിക്കൂര്‍ വേണ്ടിവന്നു എന്നത് ഇതിന് പിന്നിലെ ഗൂഢാലോചന വെളിവാക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും