കേരളം

kerala

ETV Bharat / state

രാമായണ മാസത്തിനു തുടക്കം; ഇനി ക്ഷേത്രങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണം മുഴങ്ങും - Ramayana Masam 2024 - RAMAYANA MASAM 2024

രാമായണ മാസത്തിന്‍റെ ഭാഗമായി കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ നൂറോളം പൗരാണികൾ സമൂഹമായി രാമായണം പാരായണം ചെയ്‌ത്‌ രാമായണമാസാചരണം നടത്തി.

HOLY MONTH OF RAMAYANA  RAMAYANA RECITAL BEGINS IN KERALA  KARKIDAKAM  രാമായണ മാസം കര്‍ക്കിടകം
RAMAYANA MASAM 2024 (ETV Bharat)

By ETV Bharat Kerala Team

Published : Jul 16, 2024, 7:00 PM IST

രാമായണ മാസത്തിനു തുടക്കം (ETV Bharat)

കൊല്ലം: മനസിൽ രാമഭക്തി നിറച്ച് രാമായണ മാസത്തിനു തുടക്കമായി. ക്ഷേത്രങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും ഇനി ഒരുമാസം തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണം മുഴങ്ങും. ശരീരത്തിൻ്റെ ആരോഗ്യ രക്ഷയ്ക്കായി സുഖ ചികിത്സയുടെ മാസം കൂടിയാണ് കർക്കടകം.

ഇഷ്‌ടദേവത വന്ദനം നടത്തി, രാമൻ്റെ ജനനവും ബാല്യവും പറയുന്ന ബാലകാണ്ഡത്തിലാണ് പാരായണം തുടങ്ങുന്നത്. കർക്കടകം അവസാനിക്കുമ്പോൾ രാമായണം പൂർണമായി വായിച്ചു തീർക്കണമെന്നാണു സങ്കൽപം. ഉത്തരരാമായണത്തിലെ പട്ടാഭിഷേകം വായിച്ച് വായന പൂർത്തിയാക്കുന്നു. കർക്കടകത്തെ പഞ്ഞമാസം ആയാണ് കരുതുന്നത്.

തൊഴിലും വരുമാനവും കുറഞ്ഞ വറുതിയുടെ നാളുകൾ, രാമായണ പാരായണത്തിലൂടെ കഷ്‌ടപ്പാടുകൾ മാറി മനസിനു ശക്തി ലഭിക്കും എന്നാണ് വിശ്വാസം. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും രാമായണ മാസാചരണം നടക്കും. ക്ഷേത്രങ്ങളിൽ അധ്യാത്മ രാമായണത്തെ ആസ്‌പദമാക്കി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളും നടക്കും. ആധ്യാത്മിക സംഘടനകളും മാസാചരണം നടത്തുന്നുണ്ട്.

ആരോഗ്യ പരിരക്ഷയ്ക്ക് ആയുർവേദ ചികിത്സയുടെ മാസം കൂടിയാണ് കർക്കടകം. രോഗ പ്രതിരോധ ശേഷി വർധിപ്പിച്ച് ശാരീരിക പ്രശ്‌നങ്ങളിൽ നിന്നു മുക്‌തി നേടാൻ ഔഷധ കൂട്ടുകളും ഔഷധക്കഞ്ഞിയുമായാണ് ആയുർവേദം കർക്കടകത്തെ വരവേൽക്കുന്നത്.

കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ രാമായണമാസാചരണം നടത്തി. ഗുരുവായൂർ പരബ്രഹ്മ സമൂഹ പുരാണ പാരായണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ നൂറോളം പൗരാണികൾ സമൂഹമായി രാമായണം പാരായണം ചെയ്‌ത്‌ കൊണ്ട് രാമായണമാസാചരണം നടത്തി.

ക്ഷേത്ര ശാന്തി സുബ്രഹ്മണ്യം ഭദ്രദീപം കൊളുത്തിയതോടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റെ സുഭാഷ് ചന്ദ്രബോസ് യജ്ഞ വിശദീകരണ പ്രഭാഷണം നടത്തി. തുടർന്ന് കുഴിയം ശാന്തരാജന്‍, തഴവ ഗോപാലകൃഷ്‌ണൻ, ചെറുശേരി ഭാഗം രാജ്യശ്രീ, ചവറ ശോഭന്‍, ആലപ്പുഴ സുധാമണി, കല്ലുവാതുക്കൽ മഹേശ്വരിയമ്മ എന്നിവർ പാരായണത്തിനു നേതൃത്വം നല്‍കി.

ALSO READ:കര്‍ക്കടകത്തില്‍ രാമായണം വായിക്കേണ്ടത് എങ്ങനെ; രാമായണ മാസാചരണത്തിന്‍റെ ആചാരാനുഷ്‌ഠാനങ്ങളറിയാം

ABOUT THE AUTHOR

...view details