കാസർകോട് : കലക്‌ടറേറ്റിനകത്ത് രാജ്‌മോഹൻ ഉണ്ണിത്താന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണ് വേണ്ടിയുള്ള തർക്കത്തെ തുടർന്നാണ് കാസർകോട് കലക്‌ടറേറ്റിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒമ്പത് മണിമുതൽ ഭക്ഷണം കഴിക്കാതെ ക്യൂ നിൽക്കുന്നെന്നും ടോക്കണ്‍ നൽകിയില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.
കലക്‌ടർ പറഞ്ഞത് അനുസരിച്ചാണ് ക്യൂ നിന്നത്. എന്നിട്ടും ടോക്കൺ മാറ്റി കൊടുത്തെന്നും ഉണ്ണിത്താൻ ആരോപിച്ചു. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്‌ടർക്ക് നോമിനേഷൻ നൽകാനും ഉണ്ണിത്താൻ തയ്യാറായില്ല. പകരം ഡെപ്യൂട്ടി കലക്‌ടർ പി ഷാജുവിന് നോമിനേഷൻ കൈമാറി. നാമനിർദേശ പത്രിക സമർപ്പിക്കാൻ എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ എത്തിയിരുന്നു.