കേരളം

kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത; വയനാടിന് പ്രത്യേക ജാഗ്രത നിര്‍ദേശം - Rain Updates In Kerala

By ETV Bharat Kerala Team

Published : Aug 30, 2024, 6:20 AM IST

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. നാലിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിന് വിലക്ക്.

Weather Updates In Kerala  Rain Alerts Kerala  കേരളത്തില്‍ ശക്തമായ മഴ  വയനാടിന് മഴ മുന്നറിയിപ്പ്
Representative Image (ETV Bharat)

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാനുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടില്‍ ജില്ല ഭരണകൂടം പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള ഇടങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കണമെന്നും ജില്ല ഭരണകൂടം പറഞ്ഞു.

Also Read:ഡല്‍ഹിയില്‍ കനത്ത മഴ; റോഡുകളിലെ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു, ജാഗ്രത നിര്‍ദേശം.

ABOUT THE AUTHOR

...view details