കേരളം

kerala

ETV Bharat / state

മഴ വീണ്ടും സജീവമാകും, മൂന്ന് ജില്ലകളില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Rain updates in Kerala - RAIN UPDATES IN KERALA

സംസ്ഥാനത്ത് വീണ്ടും കനത്ത് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ മഴ ആരംഭിക്കും.

Etv Bharat
RAIN UPDATES IN KERALA (മഴ മുന്നറിയിപ്പ് RAIN UPDATES കാലാവസ്ഥ പ്രവചനം KERALA RAIN)

By ETV Bharat Kerala Team

Published : Aug 8, 2024, 5:57 PM IST

ഇടുക്കി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്‌ച (ഓഗസ്റ്റ് 11) മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശനിയാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഞായറാഴ്‌ച (ഓഗസ്റ്റ് 11) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. തിങ്കളാഴ്‌ച (ഓഗസ്റ്റ് 12) പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.

അതേസമയം, ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ചിമ്മിനി ഡാം തുറന്നിട്ടുണ്ട്. റിവർ സ്ലൂയിസ്‌ തുറന്ന് ഒരു സെക്കൻഡിൽ 6.36 ഘനമീറ്റർ എന്ന തോതിലാണ് വെള്ളം കുറുമാലി പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നത്. പുഴയിൽ 10 മുതൽ 12 സെന്‍റീമീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. കരുവന്നൂർ, കുറുമാലി പുഴകളുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്. നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ജല ക്രമീകരണം.

Also Read :'മുല്ലപ്പെരിയാർ വിഷയം ധീരമായി നേരിടും, മാറ്റി പണിയല്‍ അത്ര എളുപ്പമല്ല': എംഎം മണി

ABOUT THE AUTHOR

...view details