കാസർകോട് : ചെറുവത്തൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് വീണ് പരിക്കേറ്റ യുവതി മരിച്ചു. മാച്ചിക്കാട് താമസിക്കുന്ന ജനാർദ്ദനന്‍റെ ഭാര്യ പയനി ശകുന്തള (46) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് തൃക്കരിപ്പൂർ പേക്കടത്ത് കെട്ടിട നിർമാണ ജോലിക്കിടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് ശകുന്തളയുടെ ദേഹത്ത് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.
ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് വീണ് പരിക്കേറ്റ യുവതി മരിച്ചു - Kasaragod rain deaths - KASARAGOD RAIN DEATHS
തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാച്ചിക്കാട് സ്വദേശി പയനി ശകുന്തള (46) ആണ് മരിച്ചത്.
പയനി ശകുന്തള (ETV Bharat)
Published : Jun 1, 2024, 6:54 AM IST