ഇടുക്കി:കനത്ത മഴയെ തുടർന്ന് കുരങ്ങിണി മലയിൽ കുടുങ്ങിയ 10 തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊളുക്കുമല, ടോപ് സ്‌റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളുടെ താഴ്ഭാഗത്തുള്ള കുരങ്ങിണിയിലെ എസ്‌റ്റേറ്റിൽ ജോലി ചെയ്‌തിരുന്നവരെയാണ് ബോഡിനായ്ക്കന്നൂരിൽ നിന്നുള്ള അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.
30 വർഷം മുൻപാണ് ഇത്ര ശക്തമായ മഴ പെയ്‌തതെന്ന് പ്രദേശവാസികൾ പറയുന്നു. മഴയെ തുടർന്ന് മേഖലയിലെ പലസ്ഥലങ്ങളിലും ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും തൊഴിലാളികൾ ജോലിസ്ഥലത്ത് കുടുങ്ങുകയുമായിരുന്നു. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പൊലീസും റവന്യു അധികൃതരും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്.