കേരളം

kerala

അമൃത് പദ്ധതി; കേരളത്തില്‍ വികസിപ്പിക്കുന്നത് 35 റെയില്‍വേ സ്റ്റേഷനുകള്‍, ഏതൊക്കെയെന്നറിയാം - Amrit Bharat Station Project

By ETV Bharat Kerala Team

Published : Jul 24, 2024, 10:15 PM IST

2023ല്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ച അമൃത് പദ്ധതി പ്രകാരം കേരളത്തിൽ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കും. ഏതെല്ലാം റെയില്‍വേ സ്റ്റേഷനുകളാണെന്ന് നോക്കാം.

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി  AMRIT BHARAT STATION PROJECT KERALA  കേരളത്തില്‍ അമൃത് പദ്ധതി  Latest News In Kerala
Representational photo (ETV Bharat)

തിരുവനന്തപുരം : കേരളത്തിലെ 35 റെയില്‍വേ സ്റ്റേഷനുകള്‍ അമൃത് പദ്ധതി പ്രകാരം വികസിപ്പിക്കുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഇതില്‍ പതിനഞ്ചോളം സ്‌റ്റേഷനുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിന് ശേഷം കേരളത്തിലെ റെയില്‍ വികസനത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി:2023ല്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ച പദ്ധതിയാണിത്. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളായ ഭാരത് നെറ്റ്, വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്‌ട്, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്ന രീതിയിലുള്ള സ്‌റ്റേഷന്‍ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ 1275 സ്‌റ്റേഷനുകളാണ് പദ്ധതിക്ക് കീഴില്‍ വികസിപ്പിക്കുന്നത്.

അമൃത് പദ്ധതി പ്രകാരം കേരളത്തിൽ വികസിപ്പിക്കുന്ന സ്റ്റേഷനുകള്‍ ഇവയാണ്.

തിരുവനന്തപുരം
ആലപ്പുഴ
അങ്ങാടിപ്പുറം
അങ്കമാലി-കാലടി
ചാലക്കുടി
ചങ്ങനാശേരി
ചെങ്ങന്നൂര്‍
ചിറയിന്‍കീഴ്
എറണാകുളം
എറണാകുളം ടൗൺ
ഏറ്റുമാനൂര്‍
ഫറോക്ക്
ഗുരുവായൂര്‍
കാസര്‍ഗോഡ്
കണ്ണൂര്‍
കായംകുളം ജംഗ്ഷന്‍
കൊല്ലം ജംഗ്ഷന്‍
കോഴിക്കോട് മെയിന്‍
കുറ്റിപ്പുറം
മാവേലിക്കര
നെയ്യാറ്റിന്‍കര
നിലമ്പൂര്‍ റോഡ്
ഒറ്റപ്പാലം
പരപ്പനങ്ങാടി
പയ്യന്നൂര്‍
പുനലൂര്‍
ഷൊര്‍ണൂര്‍ ജംങ്ഷ‌ൻ
തലശേരി
തൃശൂര്‍
തിരൂര്‍
തിരുവല്ല
തൃപ്പൂണിത്തുറ
വടകര
വര്‍ക്കല
വടക്കാഞ്ചേരി

Also Read : ദുരിതമയം കണ്ണൂരിലെ ട്രെയിന്‍ യാത്ര; ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു, സുരക്ഷയെന്നത് കടലാസിലൊതുങ്ങി - Train Attack In Kannur

ABOUT THE AUTHOR

...view details