ETV Bharat / state

വയനാട് ദുരന്തം:'കൃത്യമായ കണക്ക് കേന്ദ്രത്തിന് നല്‍കാനാകാത്തത് ദൗര്‍ഭാഗ്യകരം, വിഷയത്തില്‍ നടപടി വേണം': ഫ്രാൻസിസ് ജോർജ് എംപി - Francis George MP On Wayanad Fund - FRANCIS GEORGE MP ON WAYANAD FUND

വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച എസ്‌റ്റിമേറ്റ് സംബന്ധിച്ച് പ്രതികരണവുമായി ഫ്രാന്‍സിസ് ജോര്‍ജ് എംപി. വിഷയത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം.

വയനാട് ദുരന്തം എസ്റ്റിമേറ്റ് കണക്ക്  ഫ്രാൻസിസ് ജോർജ് എംപി വയനാട്  WAYANAD DISASTER ESTIMATED FUND  LATEST NEWS IN MALAYALAM
Francis George MP (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 9:47 PM IST

ഫ്രാൻസിസ് ജോർജ് എംപി സംസാരിക്കുന്നു (ETV Bharat)

കോട്ടയം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച എസ്‌റ്റിമേറ്റ് സംബന്ധിച്ച് പ്രതികരണവുമായി ഫ്രാൻസിസ് ജോർജ് എംപി. ദുരന്തം നടന്ന് നാളുകൾ കഴിഞ്ഞിട്ടും വ്യക്തതയും കൃത്യതയുമുള്ള കണക്ക് കേന്ദ്രത്തിന് സമർപ്പിക്കാൻ സർക്കാരിന് കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്‌റ്റിമേറ്റ് ആണെങ്കിലും യഥാർഥ കണക്കാണെങ്കിലും അത് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതായിരിക്കണം. കോട്ടയത്ത്‌ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ്.

എസ്‌റ്റിമേറ്റ് ആണെന്ന് പറഞ്ഞ് തുക കൂട്ടി പറഞ്ഞാൽ ആ എസ്‌റ്റിമേറ്റിന് എന്തെങ്കിലും വില ഉണ്ടാകുമോ? അത് പരിഗണിക്കപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. ദുരന്ത ബാധിതർക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന് ഒരു കണക്കുണ്ടാകുമല്ലോ, ആ കണക്കിൽ എങ്ങനെയാണ് വ്യത്യാസം വരുന്നതെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല ദുരന്തം നടന്ന് ഇത്രയായിട്ടും അത് സംബന്ധിച്ച് കൃത്യമായ കണക്ക് നമുക്ക് സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് പറയുമ്പോൾ നമ്മൾ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നുള്ള ഒരു ചോദ്യം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിലവിലെ കണക്ക് തിരുത്തി യാഥാർഥ്യവുമായി ബന്ധപ്പെട്ട കണക്ക് ഉൾപ്പെടുത്തി എസ്‌റ്റിമേറ്റ് കൊടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് എംപി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിൽ നിന്നും സഹായം ലഭിക്കാന്‍ നമ്മൾ ഒരു കണക്ക് നൽകുമ്പോൾ അത് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതാകണം. ഇത്തരം വിഷയങ്ങൾ വളരെ ഗൗരവത്തോടെ കാണാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ്ജ് എംപി പറഞ്ഞു.

Also Read: വയനാട് ദുരന്തം: 'ഇത് ശവക്കുഴിക്ക് പോലും വില പറയും കാലം, സര്‍ക്കാരിന്‍റെ എസ്റ്റിമേറ്റ് കണക്ക് മനുഷ്യത്വ രഹിതം': തിരുവഞ്ചൂര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.