കേരളം

kerala

ETV Bharat / state

വയനാടിന് നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തും ; പകരമാര്, പ്രിയങ്കയോ കെ മുരളീധരനോ, സസ്‌പെൻസ് - RAHUL TO THANK WAYANAD CONSTITUENCY - RAHUL TO THANK WAYANAD CONSTITUENCY

രാഹുൽ ഗാന്ധി നാളെ വയനാട് ലോക്‌സഭ മണ്ഡലത്തിലെത്തും. സിറ്റിങ് മണ്ഡലമായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ.

RAHUL GANDHI  WAYANAD LOK SABHA CONSTITUENCY  LOK SABHA ELECTION 2024  PRIYANKA GANDHI
RAHUL GANDHI WILL REACH WAYANAD LOK SABHA CONSTITUENCY (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 11:18 AM IST

കോഴിക്കോട് :വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് ലോക്‌സഭ മണ്ഡലത്തിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിരിക്കും രാഹുൽ വോട്ടർമാരെ കാണുക. മണ്ഡലമൊഴിയുന്നതടക്കമുള്ള കാര്യത്തിൽ രാഹുൽ നയം വ്യക്തമാക്കുമോ എന്നതിലാണ് ആകാംക്ഷ.

സിറ്റിങ് സീറ്റായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ. ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാൽ, അത് മുതലെടുക്കാൻ രാഹുലിൻ്റെ സാന്നിധ്യം യുപിയിൽ വേണമെന്നാണ് പാർട്ടി പക്ഷം. രാഷ്ട്രീയ ശരി റായ്ബറേലിയെന്നാണ് ഇന്ത്യാമുന്നണി വിലയിരുത്തൽ. എന്നാൽ, വോട്ടർമാരെ കാണാൻ വരുമ്പോൾ, രാഹുൽ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏത് ലോകസഭാമണ്ഡലത്തിൽ തുടരാനാണ് താത്‌പര്യമെന്ന് ശനിയാഴ്‌ചയ്ക്കകം രാഹുൽ ഗാന്ധി ലോക്‌സഭ സ്‌പീക്കർക്ക് കത്ത് നൽകും. അതുവരെ രാഹുൽ മൗനം തുടരുമോ എന്നതും കണ്ടറിയണം.

രാഹുൽ പോയാൽ പകരമാര് എന്നതാണ് ഇനി മറ്റൊരു ആകാംക്ഷ. വയനാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധി സംഘം ഡൽഹിയിലെത്തി മണ്ഡലമൊഴിയരുതെന്ന് അറിയിച്ചിട്ടുണ്ട്. ഒഴിഞ്ഞാൽ, പകരം പ്രിയങ്ക വരണമെന്നാണ് താത്‌പര്യപ്പെട്ടത്. സംസ്ഥാന നേതാക്കൾ മത്സരിച്ചാൽ കാലുവാരി അത്രയും ഉറച്ച മണ്ഡലം പോയി കിട്ടുമോ എന്ന പേടി കെപിസിസിക്കുണ്ട്. പ്രിയങ്കയും പറ്റില്ല എന്ന് പറഞ്ഞാൽ, കെ മുരളീധരന് നറുക്ക് വീണേക്കും.

രാഹുൽ പോകുമ്പോഴുള്ള വോട്ടർമാരുടെ മടുപ്പ് മുരളിയെവച്ച് മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് വിട്ട് ഡിഐസിയായി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ മുരളീധരൻ ഒരു ലക്ഷത്തോളം വോട്ടുകൾ വയനാട്ടിൽ നിന്ന് നേടിയിരുന്നു. മുസ്ലിം ലീഗിനും താത്പര്യം മുരളിയോടാണ് എന്നതും അനുകൂലമാണ്. എന്നാൽ മുരളീധരൻ കണ്ണുവയ്‌ക്കുന്നത് നിയമസഭയാണ്. അതുകൊണ്ട് അദ്ദേഹവും പറ്റില്ല എന്ന് പറയാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ട് ഹൈക്കമാന്‍ഡ് തീരുമാനമായിരിക്കും ഉണ്ടാവുക. ഇടതുപക്ഷത്ത് ആനിരാജ തന്നെ വരാനാണ് സാധ്യത. എൻഡിഎയിൽ കെ സുരേന്ദ്രൻ തന്നെ മത്സരിച്ചാൽ മത്സരം കടുക്കും.

ALSO READ :വയനാടോ റായ്ബറേലിയോ ? ; തീരുമാനമെടുക്കാന്‍ രാഹുലിന് മുന്നില്‍ വെറും പത്തുദിവസം

ABOUT THE AUTHOR

...view details