കോഴിക്കോട്:ബിജെപി സർക്കാർ അവതരിപ്പിച്ച ഇലക്‌ടറൽ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ളയെന്ന് രാഹുൽ ഗാന്ധി. ഓരോ കണക്കും അടിവരയിട്ടുകൊണ്ടായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിലെ രാഹുലിന്‍റെ വിമർശനങ്ങള്‍.
'ഇലക്‌ടറൽ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ള'; കോഴിക്കോട് കടപ്പുറത്ത് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ - RAHUL GANDHI SLAMS MODI - RAHUL GANDHI SLAMS MODI
സൗദിയിൽ ജയിലിൽ കഴിയുന്ന റഹീമിനെ രക്ഷിക്കാൻ ജാതിമതഭേദമെന്യെ മലയാളികൾ ഒന്നിച്ചത് ആർഎസ്എസിനുള്ള കേരളത്തിന്‍റെ നിശബ്‌ദമായ മറുപടിയാണെന്നും രാഹുൽ.
Published : Apr 15, 2024, 11:02 PM IST
ഇന്ത്യയിലെ 25 പണക്കാർക്ക് വേണ്ടി 16 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വർഷത്തെ തുകയ്ക്ക് തുല്യമാണ് ഇത്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, പ്രതിരോധ കരാറുകൾ, ഊർജ്ജമേഖല, സൗരോർജ്ജമേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങി എല്ലാം ഒരു ബിസിനസുകാരന് കൊടുത്തു. അതിന്‍റെ അനന്തരഫലമായി 45 വർഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയാണ് രാജ്യത്തുണ്ടായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റഹീമിനെ രക്ഷിക്കാൻ ജാതിമതഭേദമെന്യെ മലയാളികൾ ഒന്നിച്ചത് ആർഎസ്എസിനുള്ള കേരളത്തിന്‍റെ നിശബ്‌ദമായ മറുപടിയാണെന്നും രാഹുൽ പറഞ്ഞു.