കേരളം

kerala

ETV Bharat / state

റാഗിങ്ങിന്‍റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ - Ragging in Wayanad

ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. സാരമായി പരിക്കേറ്റ വിദ്യാര്‍ഥി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍.

By ETV Bharat Kerala Team

Published : Jun 8, 2024, 11:32 AM IST

Updated : Jun 8, 2024, 12:33 PM IST

RAGGING  10TH CLASS STUDENT BRUTALLY BEATEN  വയനാട്ടില്‍ റാഗിങ്ങ്  10 ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം
ശബരിനാഥ് (ETV Bharat)

ശബരിനാഥിന്‍റെ മാധ്യമങ്ങളോട് (ETV Bharat)

വയനാട്: റാഗിങ്ങിന്‍റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും അമ്പലവയല്‍ സ്വദേശിയുമായ ശബരിനാഥനാണ് (15) പരിക്കേറ്റത്. പരിചയപ്പെടാനെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും മര്‍ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയതായുമാണ് പരാതി.

മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ചെവിക്കും സാരമായ പരിക്കുണ്ട്. പരിക്കേറ്റ കുട്ടിയെ ആദ്യം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിച്ചു ഡിസ്‌ചാര്‍ജ് ചെയ്യാന്‍ ശ്രമമുണ്ടായെന്നും, കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

സ്‌കൂളില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം മര്‍ദിച്ച വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Also Read:മൺതിട്ടയിടിഞ്ഞ് പുഴയിലേക്ക് വീണു; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

Last Updated : Jun 8, 2024, 12:33 PM IST

ABOUT THE AUTHOR

...view details