കേരളം

kerala

ETV Bharat / state

കൊടുവള്ളി ഹയർ സെക്കൻഡറി സ്‌കൂളിൽ റാഗിങ്; നാല് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്, രണ്ടു പേർക്ക് സസ്പെഷൻ - RAGGING IN KODUVALLY HS SCHOOL

കഴിഞ്ഞയാഴ്‌ച റാഗിങുമായി ബന്ധപ്പെട്ട് അഞ്ച് പ്ലസ്‌ ടു വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്‌തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.

RAGGING CASE  SCHOOL RAGGING NEWS  കൊടുവള്ളി സ്‌കൂൾ റാഗിങ്  റാഗിങ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 2, 2024, 5:04 PM IST

കോഴിക്കോട്:കൊടുവള്ളി ഹയർസെക്കൻ്ററി സ്‌കൂളിലുണ്ടായ റാഗിങിൽ നാല് വിദ്യാർഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാർത്ഥിയുടെ കഴുത്തിലും മുതുകിലും പരിക്കേറ്റു. വടി കൊണ്ടുള്ള അടിയിൽ രണ്ടു വിദ്യാർത്ഥികളുടെ കൈയ്ക്ക് പരിക്കേറ്റു. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാ​ഗി​ങിൻ്റെ പേരിൽ ഏറ്റുമുട്ടിയത്.

കഴിഞ്ഞയാഴ്‌ച റാഗിങുമായി ബന്ധപ്പെട്ട് അഞ്ച് പ്ലസ്‌ ടു വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്‌തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ സുഹൃത്തുക്കളായ പ്ലസ്‌ ടു വിദ്യാർത്ഥികളാണ് ആക്രമണത്തിന് പിന്നിൽ.

പരിക്കേറ്റ പ്ലസ് വൺ കമ്പ്യൂട്ടർ, കൊമേഴ്‌സ് വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിൽ അക്രമത്തിൽ പങ്കാളികളായ പ്ലസ്‌ ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ച രണ്ടു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും സസ്പെൻ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസം അഞ്ച് പേരെ സസ്പെൻ്റ് ചെയ്‌തിരുന്നു. ഇതോടെ സസ്പെൻഷനിലായവരുടെ എണ്ണം ഏഴായി. ഇന്ന് ഉച്ചയോടെ സ്‌കൂളിൽ ആൻ്റി റാഗിങ് കമ്മിറ്റി യോഗം ചേർന്ന ശേഷം കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കും. ഇതിനിടെ വിദ്യാർത്ഥികൾ സ്‌കൂൾ പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് കൈമാറി.

Also Read:കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷം: പ്രിൻസിപ്പലിനും എസ്‌എഫ്ഐക്കാര്‍ക്കുമെതിരെ കേസ്, പ്രതിഷേധത്തിന് എസ്‌എഫ്‌ഐ

ABOUT THE AUTHOR

...view details