കേരളം

kerala

ETV Bharat / state

പി വി അൻവർ കോഴിക്കോട്ടേക്ക്; മാമി തിരോധാനവുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തില്‍ സംസാരിക്കും - PV Anvar Meeting At Kozhikode - PV ANVAR MEETING AT KOZHIKODE

പി വി അന്‍വര്‍ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സംസാരിക്കും. മാമി തിരോധാനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന യോഗത്തിലാണ് സംസാരിക്കുക. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് പ്രതീക്ഷ.

PV ANVAR MLA  കേരള സിപിഎം പിവി അന്‍വര്‍  CPM PV ANVAR Row  LATEST MALAYALAM NEWS
P V Anvar (ETV Bharat)

By ETV Bharat Kerala Team

Published : Sep 30, 2024, 9:18 AM IST

കോഴിക്കോട് : നിലമ്പൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പി വി അൻവർ കോഴിക്കോട്ടേക്ക്. വൈകിട്ട് ആറരയ്ക്ക് മുതലക്കുളം മൈതാനിയിൽ പി വി അൻവർ എംഎൽഎ സംസാരിക്കും. മാമി തിരോധാന കേസുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തിലാണ് അന്‍വര്‍ സംസാരിക്കുക.

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വലിയ പങ്കുണ്ടെന്ന് പി വി അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമോ? സ്വന്തം തട്ടകമായ നിലമ്പൂരിന് പുറത്ത് അൻവറിന് ജനസ്വീകാര്യത ലഭിക്കുമോ? പ്രതിരോധിക്കാൻ സിപിഎം പ്രവത്തകർ എത്തുമോ? തുടങ്ങി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിലവിൽ സംഘർഷ സാധ്യതയൊന്നും ഇല്ലെന്ന് രഹസ്യാന്വേഷണ വിഭാഗം പങ്കുവയ്‌ക്കുമ്പോഴും വലിയ പൊലീസ് വിന്യാസം സ്ഥലത്തുണ്ടാകും. മാമി കേസിന് പുറമെ മറ്റ് രാഷ്ട്രീയ വിഷയങ്ങളിലും അൻവർ കത്തികയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:പുതിയ പാര്‍ട്ടിയില്ലെന്ന് പിവി അന്‍വര്‍; മുഖ്യമന്ത്രിക്കും പൊലീസിനും രൂക്ഷ വിമര്‍ശനം, കേള്‍ക്കാന്‍ വന്‍ ജനാവലി

ABOUT THE AUTHOR

...view details