കേരളം

kerala

ETV Bharat / state

നിലമ്പൂരിൽ ഇന്ന് പിവി അൻവറിന്‍റെ വിശദീകരണ യോഗം; ഭാവി പരിപാടികൾ പ്രഖ്യാപിക്കും - PV ANVAR PUBLIC MEETING NILAMBUR

അലനല്ലൂരിൽ ഉണ്ടായ സംഘർഷം തെറ്റിദ്ധാരണ മൂലമാണ്, താൻ ഫോൺ ചോർത്തിയിട്ടില്ല, റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും അന്‍വർ പറഞ്ഞു.

NILAMBUR MLA PV ANVAR  PV ANVAR POLITICAL CONTROVERSIES  PV ANVAR PRESS MEET  PV ANVAR AGAINST PINARAYI VIJAYAN
PV ANVAR (ETV Bharat)

By ETV Bharat Kerala Team

Published : Sep 29, 2024, 3:50 PM IST

മലപ്പുറം:നിലമ്പൂരിൽ ഇന്ന് പിവി അൻവറിന്‍റെ നേതൃത്വത്തിൽ പൊതുയോഗം. ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ ഭാവി രാഷ്ട്രീയ പദ്ധതികൾ വിശദീകരിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ (സെപ്റ്റംബർ 30) കോഴിക്കോട് മുതലക്കുളത്ത് യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ പൊതുയോഗങ്ങൾ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്‍വർ പറഞ്ഞു.

'ഞാൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും. ഒരു ഫോൺ ചെയ്‌താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ താഴെ വീഴും. എന്നാൽ അതിന് സമയമായിട്ടില്ലെന്നും' അൻവർ പറഞ്ഞു. തനിക്കെതിരെ വന്ന കേസിലും അൻവർ പ്രതികരിച്ചു. താൻ ഫോൺ ചോർത്തിയിട്ടില്ല, റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്‌തത്. കേസുകൾ ഇനിയും വരും. അറസ്‌റ്റ് ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു.

പിവി അൻവർ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

താൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല, തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തത്. അലനല്ലൂരിൽ ഉണ്ടായ സംഘർഷം തെറ്റിദ്ധാരണ മൂലമാണ്. CPM പ്രവർത്തകരല്ല പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് എന്നും അൻവർ വ്യക്തമാക്കി.

Also Read:പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്; നടപടി ഫോണ്‍ ചോര്‍ത്തൽ കുറ്റം ചുമത്തി

ABOUT THE AUTHOR

...view details