കേരളം

kerala

ETV Bharat / state

തൃശൂരില്‍ ബിജെപിക്ക് പരവതാനി വിരിച്ച്‌ നല്‍കിയത് മുഖ്യമന്ത്രി; സ്‌റ്റാലിനെ വാഴ്ത്തിയും പിണറായിയെ കടന്നാക്രമിച്ചും അൻവര്‍ - PV ANVAR PRAISES MK STALIN

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഎം-ബിജെപി വോട്ട് കച്ചവടം, ഈ രാഷ്ട്രീയ നക്‌സസ് തുടരുന്നിടത്തോളം കാലം കേരളത്തിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും അന്‍വർ.

PV ANVAR AGAINST PINARAYI VJAYAN  PV ANVAR DMK ANNOUNCEMENT  LATEST MALAYALAM NEWS  PV ANVAR CPM ISSUE
PV Anvar (ETV Bharat)

By ETV Bharat Kerala Team

Published : Oct 6, 2024, 11:10 PM IST

Updated : Oct 7, 2024, 7:33 AM IST

മലപ്പുറം:സ്‌റ്റാലിനെയും ഡിഎംകെയെയും വാഴ്ത്തി, പിണറായിയെ കടന്നാക്രമിച്ച്‌ പിവി അൻവർ എംഎല്‍എ. ബിജെപിയെ ശക്തമായി നേരിടുന്നത് ഡിഎംകെയും തമിഴ്‌നാടുമാണ്. തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും അവർ ബിജെപിക്ക് കൊടുത്തില്ല. എംകെ സ്‌റ്റാലിനോട് തന്നെ തള്ളിപ്പറയാൻ ചിലർ ആവശ്യപ്പെട്ടുവെന്നും അൻവർ പറഞ്ഞു.

ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തില്‍ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തു. കേരളത്തിൻ്റെ വികാരമാണ് തൃശൂർ പൂരം. അതില്‍ ജാതിമത വ്യത്യാസങ്ങള്‍ ഇല്ല. തൃശൂരിലെ ജനങ്ങളെ സർക്കാരിനെതിരാക്കാൻ പൂരം കലക്കിയാല്‍ മതി. ഇതിനായി അജിത് കുമാർ രണ്ട് ദിവസം തൃശൂരില്‍ ക്യാമ്പ് ചെയ്‌തു. പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നല്‍കിയത് മുഖ്യമന്ത്രിയാണ്. പൂരം കലക്കലിനെക്കുറിച്ച്‌ അന്വേഷിച്ചിട്ട് എഡിജിപിക്കെതിരെ നടപടി എടുക്കാത്തത് അതുകൊണ്ടാണെന്നും അൻവർ ആരോപിച്ചു.

പിവി അൻവര്‍ എംഎല്‍എ സംസാരിക്കുന്നു (ETV Bharat)

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിക്കും. ചേലക്കരയില്‍ ബിജെപി സിപിഎമ്മിനെ സഹായിക്കും. ഈ കച്ചവടത്തിന് പിന്നിലും എഡിജിപി അജിത് കുമാറാണ്. രാഷ്ട്രീയ നക്‌സസ് ആണ് കേരളത്തില്‍ നടക്കുന്നത്. ഈ രാഷ്ട്രീയ നക്‌സസ് തുടർന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് നീതി ലഭിക്കും. പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് നക്‌സസിന്‍റെ വലിപ്പമെന്നും ചില ഉന്നതർ ഇതിന് പിന്നിലുണ്ടെന്നും അൻവർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാമി കേസിലെയും റിദാൻ കേസിലെയും ആരോപണങ്ങളും അന്‍വർ ആവർത്തിച്ചു. 'എന്താണ് മാമി കേസ് ഒരിടത്തും എത്താത്തത്? കോഴിക്കോട് നഗരത്തില്‍ നിന്ന് മാമിയെന്ന ആളെ കാണാതായിട്ട് അതിനെ സംബന്ധിച്ച്‌ എന്തെങ്കിലും അറിയാൻ സാധിച്ചോയെന്ന് അൻവർ ചോദിച്ചു. റിദാൻ ഫാസില്‍ കേസില്‍ എന്താണ് സംഭവിച്ചത്? അജിത് കുമാറും സുജിത്ത് ദാസുമായി ബന്ധപ്പെട്ട സ്വർണ്ണ കള്ളക്കടത്തിന്‍റെ വിവരങ്ങള്‍ റിദാൻ്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് റിദാനെ ഇൻഫോർമറായി പോലീസ് ഉപയോഗിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അപകടകരമായ ഫോണ്‍ സന്ദേശങ്ങള്‍, വീഡിയോകള്‍, മറ്റു വിവരങ്ങള്‍ എന്നിവ റിദാൻ്റെ കയ്യിലെത്തിയിരുന്നു. അടുത്ത ഉത്തരവാദിത്തപ്പെട്ട ആളുകളോട് റിദാൻ കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഒരു വർഷം മുന്‍പ് ഡാൻസാഫ് സംഘം മയക്കുമരുന്ന് കേസില്‍ റിദാൻ ഫാസിലിനെ ഉള്‍പ്പെടുത്തി. ഒരു വർഷത്തോളം ജയിലില്‍ അടച്ചു. ഈ കേസില്‍ അന്വേഷണം എങ്ങും എത്തിയില്ലെന്നും' അന്‍വർ പറഞ്ഞു.

'സ്പെഷ്യല്‍ ഇൻവെസ്‌റ്റിഗേഷൻ ടീമിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ എടവണ്ണ പോലീസ് അന്വേഷണം മരവിപ്പിച്ചു കിട്ടാൻ, വിചാരണ നിർത്തിവയ്ക്കണമെന്നും പുനരന്വേഷണത്തിന് ഉത്തരവ് നല്‍കണമെന്നും ആവശ്യപ്പെട്ട് മഞ്ചേരി കോടതിയില്‍ അപേക്ഷ കൊടുത്തിരുന്നു. കോടതി അപേക്ഷ അംഗീകരിച്ചതോടെ എസ്‌ഐടിയില്‍ നിന്ന് അന്വേഷണം പോയി. ഇപ്പോള്‍ എഡിജിപി എംആർ അജിത് കുമാറിൻ്റെ കേരള പോലീസാണ് കേസ് അന്വേഷിക്കുന്നത്.

സുജിത്ത് ദാസ് മലപ്പുറത്ത് എസ്‌പി ആയി വന്നശേഷം ഡാൻസാഫിനെ ഉപയോഗിച്ചുകൊണ്ട് കേരള പോലീസില്‍ ക്രിമിനല്‍ സംഘങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നു. വില്‍ക്കാൻ ആളുകളെ ഏർപ്പാടാക്കുന്നു. റെക്കോർഡ് ചെയ്‌ത കേസുകളില്‍ റവന്യൂ ഉദ്യോഗസ്ഥർ പലരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് കേസുകളിലൊക്കെ എന്താണ് സംഭവിച്ചതെന്നും' അൻവർ ചോദിച്ചു. നിരപരാധികളെ ജയിലില്‍ തള്ളിയ കേസുകള്‍ സത്യസന്ധമായി അന്വേഷിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥന്മാർ ജയിലിലേക്ക് പോകേണ്ടിവരുമെന്നും അൻവർ പറഞ്ഞു

Also Read:'എംഎല്‍എമാർക്ക് സഹിക്കുന്നതിന് പരിധിയുണ്ട്'; പിണറായി ഭരണം അഞ്ച് വർഷം തികയ്ക്കില്ലെന്ന് പിവി അൻവര്‍

Last Updated : Oct 7, 2024, 7:33 AM IST

ABOUT THE AUTHOR

...view details