തൃശൂര്‍ : ചേലക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പിവി അൻവർ എംഎല്‍എ. ഡിഎംകെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും പിവി അന്‍വര്‍ പറഞ്ഞു. ചേലക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് മുന്നില്‍ ഉപാധികള്‍ വച്ചിട്ടുണ്ടെന്നും അത് പരിഗണിച്ചാല്‍ ഡിഎംകെ വിട്ടുവീഴ്‌ചയ്ക്ക് തയാറാണെന്ന് അന്‍വര്‍ വ്യക്തമാക്കി. പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രം കോണ്‍ഗ്രസില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. രമ്യ ഹരിദാസിനെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞതാണ് എന്നും അന്‍വര്‍ പറഞ്ഞു.