കേരളം

kerala

ETV Bharat / state

പൂജ അവധി, കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍; അറിയാം സ്റ്റോപ്പുകളും സമയക്രമവും

പൂജ അവധികൾ കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സ്‌പെഷ്യല്‍ സര്‍വീസ് ഒക്‌ടോബര്‍ 10, 11, 12, തീയതികളില്‍.

By ETV Bharat Kerala Team

Published : 4 hours ago

RAILWAY SPECIAL TRAIN SERVICES  എറണാകുളം മംഗളൂരു സ്‌പെഷ്യല്‍  കോട്ടയം ചെന്നൈ സ്പെഷ്യല്‍ ട്രെയിന്‍  ദക്ഷിണ റെയിവേ
Representational Image (ETV Bharat)

പൂജ അവധി കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകളുമായി ദക്ഷിണ റെയില്‍വേ. എറണാകുളം ജങ്ഷന്‍ - മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍, മംഗളൂരു ജങ്ഷന്‍ - എറണാകുളം ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍, ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - കോട്ടയം സ്‌പെഷ്യല്‍ എക്‌സ്പ്രസ്, കോട്ടയം- ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ഒക്‌ടോബര്‍ 10, 11, 12, തീയതികളിലാണ് പ്രത്യേക സര്‍വീസ് ഉണ്ടാകുക.

എറണാകുളം ജങ്ഷന്‍ - മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍(നമ്പര്‍ 06155) ഒക്‌ടോബര്‍ 10ന് സര്‍വീസ് നടത്തും. എറണാകുളം ജങ്ഷനില്‍ നിന്ന് ഉച്ചയ്‌ക്ക് 12:55 യാത്ര തിരിച്ച് പിറ്റേ ദിവസം രാത്രി 09:00ന് മംഗളൂരുവിലെത്തിച്ചേരും.

മംഗളൂരു ജങ്ഷന്‍ - എറണാകുളം ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍(നമ്പര്‍ 06156) ഒക്‌ടോബര്‍ 11ന് സര്‍വീസ് നടത്തും. മംഗളൂരു ജങ്ഷനില്‍ നിന്ന് ഉച്ചയ്‌ക്ക് 01:50 യാത്ര തിരിച്ച് പിറ്റേ ദിവസം രാത്രി 08:05ന് എറണാകുളം ജങ്ഷനിലെത്തിച്ചേരും.

സ്റ്റോപ്പ് എറണാകുളം ജങ്ഷന്‍ - മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സമയം മംഗളൂരു ജങ്ഷന്‍ - എറണാകുളം ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സമയം
ആലുവ 12:55 PM 08:05 PM
തൃശൂര്‍ 01:45 PM 07:17 PM
ഷൊര്‍ണൂര്‍ 03:00 PM 06:55 PM
തിരൂര്‍ 04:00 PM 05:50 PM
കോഴിക്കോട് 04:45 PM 05:10 PM
വടകര 05:26 PM 04:28 PM
തലശേരി 05:53 PM 04:05 PM
കണ്ണൂര്‍ 06:17 PM 03:45 PM
കാസര്‍കോട് 07:28 PM 02:30 PM
മംഗളൂരു 09:00 PM 01:50 PM

രണ്ട് എസി ടു ടയര്‍ കോച്ചുകളും, അഞ്ച് എസി ത്രി ടയര്‍ കോച്ചുകളും, പത്ത് സ്ലീപ്പര്‍ കോച്ചുകളും, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും, ഒരു ജനറേറ്റഡ് കാര്‍ ലഗേജ് കം ബ്രേക്ക് വാനും ട്രെയിനില്‍ ഉണ്ടായിരിക്കും.

ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - കോട്ടയം സ്‌പെഷ്യല്‍ എക്‌സ്പ്രസ് (നമ്പര്‍ 06195) ഒക്‌ടോബര്‍ 10, 12 തീയതികളില്‍ സര്‍വീസ് നടത്തും. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 1:55ന് യാത്ര തിരിച്ച് പിറ്റേ ദിവസം ഉച്ചയ്‌ക്ക് 01:45ന് കോട്ടയത്തെത്തിച്ചേരും.

കോട്ടയം - ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്(നമ്പര്‍ 06196) ഒക്‌ടോബര്‍ 10, 12 തീയതികളില്‍ സര്‍വീസ് നടത്തും. കോട്ടയത്ത് നിന്ന് വൈകിട്ട് 04: 45 യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 08:20ന് ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.

സ്റ്റോപ്പ് ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - കോട്ടയം സ്‌പെഷ്യല്‍ എക്‌സ്പ്രസ്സമയം കോട്ടയം - ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് സമയം
ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ 11:55 PM 08:20 AM
പേരമ്പൂര്‍ 07:40 AM
തിരുവളളൂര്‍ 12:30 AM 07:10 AM
ആരക്കോണം 01:00 AM 06:45 AM
കാട്‌പാടി 01:45 AM 05:50 AM
ജോളാര്‍പേട്ട 03:18 AM 04:53 AM
സേലം 05:15 AM 01:50 AM
ഈറോഡ് 06:25 AM 12:55 AM
തിരുപ്പൂര്‍ 07:10 AM 11:57 PM
കോയമ്പത്തൂര്‍ 08:15 AM 11:10 PM
പാലക്കാട് 09:35 AM 09:40 PM
തൃശൂര്‍ 10:35 AM 08:12 PM
ആലുവ 11:30 AM 06:34 PM
എറണാകുളം 12:35 PM 06:10 PM
കോട്ടയം 01:45 PM 04:45 PM

Also Read:പൂജ, ദീപാവലി അവധികൾ; കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

ABOUT THE AUTHOR

...view details