കല്‍പ്പറ്റ: രാജ്യത്ത് ഇന്ന് നടക്കുന്ന പ്രധാന പോരാട്ടം ഭരണഘടന സംരക്ഷിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ ഭരണഘടന എഴുതിയത് വെറുപ്പോടെയല്ലെന്നും, വിനയത്തോടെയും സ്നേഹത്തോടെയും ആണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മാനന്തവാടിയില്‍ തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'ഇന്ന് രാജ്യത്ത് നടക്കുന്ന പ്രധാന പോരാട്ടം നമ്മുടെ രാജ്യത്തിന്‍റെ ഭരണഘടനയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. നമുക്ക് ലഭിക്കുന്ന സംരക്ഷണം, നമ്മുടെ രാജ്യത്തിന്‍റെ മഹത്വം, എല്ലാം ഭരണഘടനയിൽ നിന്നും ഉരുത്തിരിഞ്ഞു ഉണ്ടായതാണ്' എന്ന് കോർണർ മീറ്റിങ്ങിൽ സംസാരിക്കവെ ലോക്‌സഭാ എംപി പറഞ്ഞു.
രാഹുൽ ഗാന്ധി (ETV Bharat) ഭരണഘടന ആരും കോപത്തോടെയോ വിദ്വേഷത്തോടെയോ എഴുതിയതല്ല. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്‌തവര്‍, കഷ്‌ടപ്പാടുകൾ അനുഭവിച്ചവർ, വര്‍ഷങ്ങളോളം ജയിലിൽ കിടന്ന് പോരാടിയവര്‍, എന്നിവരാണ് ഭരണഘടന എഴുതിയത്. അവർ വിനയത്തോടെയും സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് ഭരണഘടന എഴുതിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌നേഹവും വെറുപ്പും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. നിങ്ങൾക്ക് ഈ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് കോപവും വിദ്വേഷവും നീക്കി സ്നേഹം, വിനയം, അനുകമ്പയും പ്രകടമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രസംഗത്തിലുടനീളം തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയെ രാഹുല്‍ ഗാന്ധി പുകഴ്‌ത്തി. സ്‌നേഹത്തിന്‍റെയും അനുകമ്പയുടെയും രാഷ്‌ട്രീയമാണ് തന്‍റെ സഹോദരി മുന്നോട്ട് വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Rahul Gandhi tributes to the statue of Mahatma Gandhi (ETV Bharat) 'എന്‍റെ പിതാവിന്‍റെ (രാജീവ് ഗാന്ധി) കൊലപാതകത്തിൽ ഉൾപ്പെട്ട സ്‌ത്രീയ പോയി കെട്ടിപ്പിടിച്ച വ്യക്തിയാണ് അവൾ. നളിനിയെ കണ്ടതിന് ശേഷം തിരികെ വന്ന് വികാരാധീനയായി ആണ് അവൾ എന്നോട് സംസാരിച്ചത്, ' എന്ന് രാഹുൽ ഗാന്ധി ഓര്‍ത്തെടുത്തു പറഞ്ഞു. അതാണ് അവൾക്ക് ലഭിച്ച സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയം. തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ വേണ്ടത് ഇത്തരത്തിലുള്ള രാഷ്ട്രീയമാണ്. വെറുപ്പിന്‍റ രാഷ്ട്രീയമല്ലെന്നും സ്നേഹത്തിന്‍റെയും അനുകമ്പയുടെയും രാഷ്‌ട്രീയമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Priyanka Gandhi tributes to the statue of Mahatma Gandhi (ETV Bharat) ഒപ്പം നിന്നത് വയനാട്ടുകാർ:തനിക്ക് വയനാട് ഉപേക്ഷിക്കുക എളുപ്പമുള്ള കാര്യം ആയിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 'ഞാൻ പ്രതിസന്ധികളിൽ നിന്ന ഘട്ടങ്ങളിൽ വയനാട്ടുകാർ എനിക്ക് ഒപ്പം നിന്നു. എനിക്കെതിരെ എതിർപ്പ് ഉണ്ടായപ്പോൾ വയനാട്ടിലെ ജനങ്ങൾ എന്നോടൊപ്പം പാറ പോലെ ഉറച്ചുനിന്നു. നിങ്ങൾ എന്നെ കുടുംബമായാണ് കണ്ടത്. എൽഡിഎഫിലെ സഹോദരങ്ങൾ പോലും എംപി എന്ന നിലയിൽ എനിക്ക് തന്ന പരിഗണന ഞാൻ ഓർക്കുന്നു' എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Congress workers in Wayanad welcome Priyanka Gandhi (ETV Bharat) രാത്രി യാത്ര, മെഡിക്കൽ കോളജ്, വന്യജീവി പ്രശനങ്ങൾ തുടങ്ങി ഒട്ടനവധി ബുദ്ധിമുട്ടുകൾ വയനാട്ടിൽ ഉണ്ട്. എല്ലാം പരിഹരിക്കും. വയനാടിന് ഒരു മെഡിക്കൽ കോളേജിനായി സംസ്ഥാന സർക്കാരിന് മേൽ പരമാവധി സമ്മർദം ചെലുത്തിയെങ്കിലും യാഥാർഥ്യമായില്ല. പക്ഷേ രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ കോളജ് വ്യക്തിപരമായി വയനാട്ടിൽ ഞങ്ങൾ കെട്ടിപ്പൊക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഔദ്യോഗികമായി നിങ്ങൾക്ക് മറ്റൊരു അംഗം ആയിരിക്കും പാർലമെന്‍റിൽ എങ്കിലും വയനാടിന് രണ്ട് അംഗങ്ങൾ ആകും ഉണ്ടാകുക. ഇന്ത്യയിൽ ആദ്യമായി വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also:രാഹുലും പ്രിയങ്കയും വയനാട്ടില്‍; രണ്ടാഘട്ട പ്രചാരണത്തിന് ഇന്ന് തുടക്കം