കേരളം

kerala

ETV Bharat / state

പ്രിയങ്കാ ഗാന്ധിയുടെ പത്രികാസമർപ്പണം ഈ മാസം 23ന്; രാഹുൽ ഗാന്ധിയും എത്തും - PRIYANKA BYPOLL NOMINATION DATE

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി ഈ മാസം 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാകും പത്രിക സമർപ്പിക്കുക.

PRIYANKA GANDHI WAYANAD ELECTION  വയനാട് ഉപതെരഞ്ഞെടുപ്പ്  WAYANAD BYPOLL NOMINATION DATE  RAHUL GANDHI
AP Anil Kumar, T Siddique (ETV Bharat)

By ETV Bharat Kerala Team

Published : Oct 19, 2024, 4:18 PM IST

വയനാട് :വയനാട് പാർലമെന്‍റ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഈ വരുന്ന 23 ന് നാമനിർദേശക പത്രിക സമർപ്പിക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്‌ടറേറ്റിൽ വരണാധികാരിയായ ജില്ല കലക്‌ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്‍റ് തെരഞ്ഞെടുപ്പ് സമിതി കൺവീനർ എപി അനിൽ കുമാർ എംഎൽഎ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

യുഡിഎഫിന്‍റെ നിയോജകമണ്ഡലം കൺവെൻഷനുകൾ ശനിയാഴ്‌ചയോടെ പൂർത്തിയാകും. പഞ്ചായത്ത് തല കൺവെൻഷനുകൾ ചൊവ്വാഴ്‌ചയോടെ പൂർത്തീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി കോർഡിനേറ്റർ കൂടിയായ ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എൻഡി അപ്പച്ചൻ, യുഡിഎഫ് ജില്ല കൺവീനർ പിടി ഗോപാലക്കുറുപ്പ്, യുഡിഎഫ് ജില്ല കൺവീനർ ടി മുഹമ്മദ്‌, ടി ഉബൈദുള്ള എംഎൽഎ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Also Read:പ്രിയങ്കയെ വരവേൽക്കാൻ വയനാട്; ഒരുക്കങ്ങൾ സജീവം, ഉറ്റുനോക്കി എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം

ABOUT THE AUTHOR

...view details