കേരളം

kerala

ETV Bharat / state

ലോട്ടറി മോഷ്‌ടിച്ച് സമ്മാനത്തുക അടിച്ചുമാറ്റിയ കള്ളൻ പൊലീസിന്‍റെ പിടിയിൽ

മോഷ്‌ടാവിനെ പിടികൂടിയത് സമ്മാനം അടിച്ച ലോട്ടറിയിലൂടെ.

LOTTERY THEFT  HAMIYATH  CHEVAYOOR POLICE  16000 PRICE LOTTERY
ഹമിയത്ത് (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

കോഴിക്കോട്: സമ്മാനം അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് മോഷ്‌ടിച്ച്പണം കൈക്കിലാക്കിയ പ്രതി പൊലീസിന്‍റെ പിടിയിൽ.
വേങ്ങേരി വയലേടത്ത് മുബീഷാ നിവാസിൽ ഹമിയത്ത് (28) ആണ് കോഴിക്കോട് ചേവായൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 20നാണ് കേസിനാസ്‌പദമായ സംഭവം.

തടമ്പാട്ട് താഴത്തുള്ള ലോട്ടറി കടയുടെ ഓട് നീക്കികടക്കുള്ളിൽ കയറി പതിനാറായിരം രൂപയോളം വില വരുന്ന ലോട്ടറി മോഷ്‌ടിച്ചിരുന്നു. നറുക്കെടുപ്പ് വന്നപ്പോൾ മോഷ്‌ടിച്ച ലോട്ടറികളിൽ ഒരു ലോട്ടറിക്ക് 8000 രൂപ സമ്മാനം അടിച്ചു.
പരാതി ലഭിച്ച ചേവായൂർ പൊലീസ് ജാഗ്രതയോടെ ഉണർന്നു പ്രവർത്തിച്ചു. സമ്മാനത്തുക വാങ്ങുന്നതിന് എന്തായാലും മോഷണം നടത്തിയ ആൾ കടകളിൽ എത്തുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു.

ലോട്ടറി കടകളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കുകയും വിവരം കൈമാറുകയും ചെയ്‌തു.ഇതിൻ്റെ അടിസ്ഥാനത്തിൽ സമ്മാനം അടിച്ച ലോട്ടറി മാറിയ കടയിൽ നിന്ന് മോഷ്‌ടാവിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചു. ഉടൻതന്നെ ചേവായുർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചേവായൂർ പൊലീസ് ഇൻസ്പെക്‌ടർ എസ് സജീവ്, എസ് ഐ നിമിൻ ദിവാകരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Also Read:കൊല്ലത്ത് യുവതിയെ കൊന്ന് കുഴിച്ചു മൂടി കോണ്‍ക്രീറ്റ് ചെയ്‌തതായി സംശയം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ABOUT THE AUTHOR

...view details