തിരുവനന്തപുരം: സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വില്‍പ്പന നടത്തുന്ന 13 ഇനം അവശ്യ സാധനങ്ങളുടെ വില വിപണി വിലയുടെ 35 ശതമാനം കുറച്ചു നല്‍കാനുള്ള പുതിയ തീരുമാനത്തോടെ ഈ സാധനങ്ങളുടെ വിലകളില്‍ വരുന്നത് 3 രൂപ മുതല്‍ 46 രൂപ വരെ വര്‍ധന. നേരത്തെ 70 ശതമാനം വരെ വില കുറവുണ്ടായിരുന്നതാണ് ഇപ്പോള്‍ 35 ശതമാനമാക്കി കുറച്ചത്. ഇന്നലെ (ഫെബ്രുവരി 14) രാത്രിയാണ് മന്ത്രിസഭ യോഗം നിശ്ചയിച്ച വില പ്രകാരം വില വില പുതുക്കിയത്.
ഉത്‌പന്നം (കിലോ) | നിലവിലെ വില | പുതുക്കിയ വില | വര്‍ധനവ് |
ചെറുപയര്‍ | 74 രൂപ | 92 രൂപ | 18 രൂപ |
ഉഴുന്ന് | 66 രൂപ | 95 രൂപ | 29 രൂപ |
വന്‍ കടല | 43 രൂപ | 69 രൂപ | 26 രൂപ |
വന്‍ പയര്‍ | 45 രൂപ | 75 രൂപ | 30 രൂപ |
തുവര പരിപ്പ് | 65 രൂപ | 111 രൂപ | 46 രൂപ |
മുളക് | 72 രൂപ | 82 രൂപ | 7 രൂപ |
മല്ലി | 79 രൂപ | 79.50 രൂപ | 50 പൈസ |
പഞ്ചസാര | 22 രൂപ | 27 രൂപ | 5 രൂപ |
വെളിച്ചെണ്ണ (അര ലിറ്റര്‍) | 46 രൂപ | 55 രൂപ | 9 രൂപ |
ജയ അരി | 25 രൂപ | 29 രൂപ | 4 രൂപ |
കുറുവ അരി | 25 രൂപ | 30 രൂപ | 5 രൂപ |
മട്ട അരി | 24 രൂപ | 30 രൂപ | 6 രൂപ |
പച്ചരി | 23 രൂപ | 26 രൂപ | 3 രൂപ |
പ്രതികരണവുമായി മന്ത്രി ജി.ആര്‍ അനില്‍:1446 രൂപയുടെ സാധനങ്ങള്‍ 540 രൂപ കുറച്ച് 940 രൂപയ്‌ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്നു ലഭിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. 2014ലാണ് ഏറ്റവും അവസാനം വില വര്‍ധിപ്പിച്ചതെന്നും അന്ന് വിപണി വിലയേക്കാള്‍ 10 ശതമാനം മാത്രമായിരുന്നു വില വ്യത്യാസമെന്നും മന്ത്രി പറഞ്ഞു. 2016ലെ എല്‍ഡിഎഫ് പ്രകടന പത്രികയിലാണ് സപ്ലൈകോ 5 വര്‍ഷത്തേക്ക് വില കൂട്ടില്ലെന്ന് പറഞ്ഞത്.