കേരളം

kerala

ETV Bharat / state

ശബരിമല മണ്ഡലകാല പൂജ: തീര്‍ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണം, എൻഡിആർഎഫ് സംഘം സന്നിധാനത്തേക്ക് - SABARIMALA MANDALA POOJA RUSH

നടപ്പന്തലിൽ വയോജനങ്ങൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വരി വ്യക്തമാക്കുന്ന ബോർഡ് പുനഃസ്ഥാപിക്കും.

ശബരിമല വാര്‍ത്തകള്‍  SABARIMALA  ശബരിമല മണ്ഡലപൂജ  ശബരിമല തിരക്ക്
High-level meeting in Sabarimala (ETV Bharat)

By ETV Bharat Kerala Team

Published : Dec 19, 2024, 4:37 PM IST

പത്തനംതിട്ട:മണ്ഡലപൂജയ്‌ക്കെത്തുന്ന തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിലെ ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയതായി ഉന്നതതല യോഗം വിലയിരുത്തി. ഡിസംബർ 22 മുതലുള്ള ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമെ സ്‌കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ മല കയറുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം നടത്തുന്നതിന് നിരവധി നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുളളത്.

തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍

  • തിരക്ക് കണക്കിലെടുത്ത് പുറത്തേക്കുള്ള വഴികൾ എല്ലായ്‌പ്പോഴും തുറന്നിടുകയും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യും.
  • പമ്പയിലുള്ള എൻഡിആർഎഫിന്‍റെ സ്ട്രചർ സംഘത്തെ സന്നിധാനത്ത് നിയോഗിക്കും.
  • നടപ്പന്തലിൽ വയോജനങ്ങൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വരി വ്യക്തമാക്കുന്ന ബോർഡ് പുനഃസ്ഥാപിക്കും.
  • നടപ്പന്തലിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിൽ ഒരു കൂട്ടമായി തീർഥാടകരെ കടത്തിവിടുമ്പോൾ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം പൊലീസ് ഉറപ്പാക്കും.
  • വരികളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ ഇല്ല എന്ന് ഉറപ്പിക്കും.
  • വരികളിൽ നിന്ന് പുറത്തേക്കുള്ള വഴികളുടെ എണ്ണം കൂട്ടും.

മറ്റ് നടപടികള്‍

  • സോപാനത്ത് മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുള്ള അറിയിപ്പുകൾ നൽകിയിട്ടും ഫോൺ ഉപയോഗം തുടരുന്ന സാഹചര്യത്തിൽ വിവിധ ഭാഷകളിൽ ഇലക്ട്രോണിക് ഡിസ്പ്ലേ വഴിയും നിരോധന വിവരം കാണിക്കും.
  • തിരക്ക് കണക്കിലെടുത്ത് ഹോട്ടലുകൾ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ശേഖരിക്കാൻ സാധ്യതയുളളത് തടയാൻ അഗ്നിശമന സേന എല്ലാ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകും.
  • ജീവനക്കാരും തൊഴിലാളികളും പുകയില ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധന കർശനമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു. ബുധനാഴ്‌ച (ഡിസംബര്‍ 18) കോട്‌പ പ്രകാരം 22 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4400 രൂപ പിഴ ഈടാക്കുകയും ചെയ്‌തു.
  • കൊപ്ര കളത്തിലെ 30 തൊഴിലാളികളുടെ താമസത്തിന് അടുത്തുള്ള ഹാളിൽ സൗകര്യം ഏർപ്പാടാക്കിയതായി ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. നേരത്തെ ഇവർ കൊപ്ര കളത്തിലെ ഷെഡ്‌ഡിൽ തന്നെയായിരുന്നു രാത്രി തങ്ങിയിരുന്നത്. കൊപ്ര കളത്തിലെ കൊപ്രയും ചിരട്ടകളും മണ്ഡല പൂജയ്ക്കുശേഷം നട അടയ്ക്കുന്ന ദിവസങ്ങളിൽ മാറ്റാൻ തീരുമാനിച്ചു.
  • സിവിൽ ദർശനത്തിന്‍റെ വഴി വ്യക്തമായി സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കും.
  • ചിക്കൻ പോക്‌സ് പ്രതിരോധ മരുന്ന് വിതരണം തുടങ്ങിയതായി ഹോമിയോ വകുപ്പ് അറിയിച്ചു.
  • പന്ത്രണ്ടാം വളവിലെ വെളിച്ചക്കുറവ് പ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി അസിസ്റ്റന്‍റ് എന്‍ജിനീയർ അറിയിച്ചു.
  • ശരംകുത്തി ഭാഗത്ത് കേരള ജല അതോറിറ്റിയുടെ രണ്ട് ടാങ്കുകൾ നിരീക്ഷിക്കാൻ സിസിടിവി സ്ഥാപിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

  • ബാരക്-ബെയ്‌ലിപാലം-മരക്കൂട്ടം എന്നീ വഴികളിലെ കത്താത്ത 12 ട്യൂബ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കും. മാളികപ്പുറം നടപ്പന്തലിലെ ട്യൂബ് ലൈറ്റുകൾ കത്താത്തതും പരിഹരിക്കാമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് വിഭാഗം അറിയിച്ചു.
  • ശരംകുത്തി വഴിയിൽ ക്യു കോംപ്ലക്‌സിലെ പുരുഷന്മാർക്ക് വേണ്ടിയുള്ള തകരാറായ മൂത്രപ്പുര നന്നാക്കും. മാളികപ്പുറം ക്യു കോംപ്ലക്‌സിന്‍റെ ഭാഗത്ത് കൂട്ടിയിട്ട ആക്രി സാധനങ്ങള്‍ ഉടൻ നീക്കം ചെയ്യും.

Also Read:'ഭക്തർക്ക് കിടക്കാൻ സ്ഥലമില്ലാത്തപ്പോഴാണ്'; ശബരിമല ഡോണർ റൂം പൂട്ടിയതില്‍ വിമർശനവുമായി ഹൈക്കോടതി

ABOUT THE AUTHOR

...view details