കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെ ചൊല്ലി വിവാദം കത്തുന്നു. മുതിർന്ന നേതാക്കൾ അടക്കം വിവാഹ ചടങ്ങിൽ പങ്കെടുത്തതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ചടങ്ങില്‍ പങ്കെടുത്തതിന് പെരിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയയ്‌ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. അതേസമയം തനിക്കെതിരെയുണ്ടായ നടപടി പാർട്ടിക്കുള്ളിലുണ്ടായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രമോദ് പെരിയ പറഞ്ഞു.
'പെരിയ കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ മറ്റ് നേതാക്കളും പങ്കെടുത്തു, നടപടി എനിക്കെതിരെ മാത്രം': പ്രമോദ് പെരിയ - pramod priya on Cong suspension - PRAMOD PRIYA ON CONG SUSPENSION
പെരിയ കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തുവെന്ന് പ്രമോദ് പെരിയ.
Published : May 10, 2024, 2:17 PM IST
|Updated : May 10, 2024, 2:49 PM IST
കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ, ഉദുമ മണ്ഡലം യുഡിഎഫ് ചെയർമാൻ രാജൻ പെരിയ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും പ്രമോദ് പ്രതികരിച്ചു. തന്‍റെ രക്തം ആഗ്രഹിക്കുന്നവർ പാർട്ടിയിലുണ്ട്. ഇവർക്കാർക്കെതിരെയും നടപടി എടുക്കാതെ തനിക്കെതിരെ മാത്രം നടപടി എടുത്തു. വരൻ ആനന്ദ് കൃഷ്‌ണന്‍ ക്ഷണിച്ചിട്ടാണ് ചടങ്ങിൽ പങ്കെടുത്തത്. അത് തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ലെന്നും പ്രമോദ് പറഞ്ഞു.
കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സൽക്കാരത്തിലാണ് കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയ പങ്കെടുത്തത്. ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണം കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വെച്ചു നടന്നു. കല്യാണ സൽക്കാരം ചൊവ്വാഴ്ച പെരിയയിലെ ഓഡിറ്റോറിയത്തിലാണ് നടന്നത്. ചടങ്ങില്‍ നിന്നുള്ള ചിത്രത്തിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ. കുഞ്ഞിരാമനുമുണ്ടായിരുന്നു.
Also Read:വിഷ്‌ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മെയ് 13ന്