തിരുവനന്തപുരം:നിയന്ത്രണം വിട്ട പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മനോജ്, ജിബു എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ ജീപ്പിന്‍റെ ചില്ല് തകര്‍ത്ത് നീന്തി രക്ഷപ്പെട്ടു. പെട്രോളിങ്ങിനിടെ ഇന്നലെ (ജൂലൈ 28) പുലര്‍ച്ചെ 2 മണിക്കാണ് സംഭവം.
കരിക്കകം, ചാക്ക റോഡിലെ ആറ്റുവരമ്പ് ഭാഗത്ത് വച്ചാണ് അപകടം. ആറ്റുവരമ്പിലെ വളവ് തിരിയുന്നതിനിടെ എതിരെയെത്തിയ വാഹനത്തിന്‍റെ ലൈറ്റ് കാരണം ഉദ്യോഗസ്ഥരുടെ കാഴ്‌ച മങ്ങി. ഇതോടെ ജീപ്പിന്‍റെ നിയന്ത്രണം നഷ്‌ടമാകുകയും വഴിയരികിലെ പുത്തനാറിലേക്ക് മറിയുകയുമായിരുന്നു.