തൃശൂർ :സ്‌കൂട്ടറിന് പുറകിൽ രണ്ടു വയസായ കുട്ടിയെ നിർത്തി അശ്രദ്ധമായി സ്‌കൂട്ടർ ഓടിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. അമല പറപ്പൂർ റൂട്ടിൽ ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിങ് കോളജിനടുത്താണ് സംഭവം. മുള്ളൂർ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പൊലീസ് കേസെടുത്തത്.
അമല ഭാഗത്ത് നിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിനു മുകളിൽ നിർത്തി ഇയാൾ സ്‌കൂട്ടർ ഓടിച്ചു പോയത്. പുറകിൽ സഞ്ചരിക്കുകയായിരുന്നവർ ദൃശ്യം പകർത്തി പൊലീസിന് കൈമാറുകയായിരുന്നു.