തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന് 24 വര്‍ഷം തടവും പിഴയും ശിക്ഷ. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. ചെങ്കൽ സ്വദേശിയായ 52 കാരനെയാണ് ജഡ്‌ജി കെ വിദ്യധരൻ 24 വർഷത്തെ ജീവപര്യന്തത്തിന് വിധിച്ചത്. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
കുട്ടിയുടെ നഗ്നമായ കുളിമുറി വീഡിയോ എടുത്തതിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2017 ജനുവരി മുതൽ ഒക്ടോബർ മാസം വരെ പ്രതി പല ദിവസങ്ങളിലും മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും വീഡിയോ എടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ.