പത്തനംതിട്ട:ബസ് സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത, സ്ഥലം എസ്ഐയെ പ്ലസ്ടു വിദ്യാർഥി കഴുത്തിനു പിടിച്ച് നിലത്തടിച്ചു. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് വിദ്യാർഥി എസ്ഐയെ ആക്രമിച്ചത്. ഈ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളുടെ സംഘർഷവും കയ്യാങ്കളിയും പതിവാണ്.
സ്കൂള്‍ വിദ്യാർഥിനികള്‍ നിരന്തരം ശല്യം നേരിടുന്നു എന്ന വിവരത്തെ തുടർന്നാണ് എസ്ഐയും പൊലീസുകാരനും ബസ് സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന പ്ലസ്ടു വിദ്യാർഥിയെ കണ്ടത്. ഇവരോട് വീട്ടില്‍ പോകാൻ ആവശ്യപ്പെട്ട പൊലീസുകാരനോട് വിദ്യാര്‍ഥികള്‍ തട്ടിക്കയറുകയായിരുന്നു.