കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കേൾക്കുന്നവർക്ക് മനസിലാകും': പികെ കുഞ്ഞാലിക്കുട്ടി - PK KUNHALIKUTTY AGAINST CM

ലീഗിന് മതേതര കാഴ്‌ചപ്പാടില്‍ വിട്ടുവീഴ്‌ചയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PK KUNHALIKUTTY ON CM  CM PINARAYI VIJAYAN  മുസ്‌ലീം ലീഗ് സിപിഎം  LATEST NEWS IN MALAYALAM
PK Kunhalikutty (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 5:56 PM IST

മലപ്പുറം:മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കേൾക്കുന്നവർക്ക് മനസിലാകുമെന്ന് മുസ്‌ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. താനൂരിൽ മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞത് അറം പറ്റിയത് പോലെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗിനെതിരെ എല്ലാവരുമായി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂർ എംഎൽഎ രണ്ട് ദിവസം മുമ്പാണ് പറഞ്ഞത്. എൽഡിഎഫിന് അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന ദുരന്തം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി പറയുന്നതെന്നും ലീഗിന് മതേതര കാഴ്‌ചപ്പാടിൽ വിട്ടുവീഴ്‌ചയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേള്‍ക്കുന്നവര്‍ക്ക് പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം മനസിലാകും. തെരഞ്ഞെടുപ്പ് വന്നാൽ ലീഗിനെതിരെ എല്ലാവരെയും ഒരു വേദിയിൽ അണിനിരത്തുന്ന പാർട്ടിയാണ് സിപിഎം. അതിന് നേതൃത്വം കൊടുക്കുന്ന മുന്നണിയാണ് എൽഡിഎഫ്.

പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു (ETV Bharat)

ലീഗിനെതിരെ പൊന്നാനിയില്‍ എല്ലാവരുമായി ചേര്‍ന്ന് സാമ്പാര്‍ മുന്നണി സൃഷ്‌ടിച്ചവരാണ് സിപിഎം. അടുത്ത തെരഞ്ഞെടുപ്പില്‍ ദുരന്തം ഉണ്ടാകാന്‍ പോകുന്നത് എല്‍ഡിഎഫിനാണ്. മതേതര കാഴ്‌ചപ്പാടില്‍ ഒരു വിട്ടു വീഴ്‌ചയും ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം വർഗീയതയെ പറ്റി പൊന്നാനിയുടെ മണ്ണിൽ നിന്ന് തന്നെ മുഖ്യമന്ത്രി സംസാരിച്ചത് നന്നായെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്‍റെ മതേതരത്വത്തില്‍ കലര്‍പ്പ് വരില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇടതുപക്ഷം കാര്‍ഡ് മാറ്റി കളിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇടതുപക്ഷത്തിന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് വരെ ന്യൂനപക്ഷ കാര്‍ഡായിരുന്നു ഇപ്പോള്‍ ഭൂരിപക്ഷ കാര്‍ഡ് കളിക്കുകയാണ്. എസ്‌ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും കാലകാലങ്ങളായി സപ്പോര്‍ട്ട് ചെയ്‌തത് ഇടതുപക്ഷത്തെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read:'ചോരുന്നത് എൽഡിഎഫ് വോട്ടുകൾ'; മുഖ്യമന്ത്രിയുടെ ലീഗ് വിമര്‍ശനത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ABOUT THE AUTHOR

...view details