കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രി മുസ്ലിം മതവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു' - പി കെ കൃഷ്‌ണദാസ് - PK Krishnadas against pinarayi

പൗരത്വ ഭേദഗതി നിയമം ഒരു മുസല്‍മാന്‍റെയും പൗരത്വം എടുത്തുകളയില്ല -പി കെ കൃഷ്‌ണദാസ്.

PK KRISHNADAS  BJP  CHIEF MINISTER PINARAYI VIJAYAN  CAA
BJP Leader PK Krishnadas against Chief Minister pinarayi vijayan

By ETV Bharat Kerala Team

Published : Apr 1, 2024, 8:40 PM IST

'മുഖ്യമന്ത്രി മുസ്ലിം മതവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു' - പി.കെ. കൃഷ്‌ണദാസ്

കോട്ടയം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്. മുഖ്യമന്ത്രി മുസ്ലിം മത വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുവെന്ന് പി കെ കൃഷ്‌ണദാസ്. സിഎഎ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്നത് കടുത്ത വർഗീയ പ്രചരണം. ഭരണ പരാജയം മറച്ചുവയ്‌ക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി കെ കൃഷ്‌ണദാസ് ആരോപിച്ചു.

രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തുന്ന ഈ പ്രചരണം രാജ്യദ്രോഹപരമാണ്. മുസ്ലിം സമൂഹത്തിന് ഇടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശമെന്നും കൃഷ്‌ണദാസ് ആരോപിച്ചു. ഇത്തരം അവസ്ഥയിൽ ആണ് ആ സമൂഹത്തിലെ ചെറുപ്പക്കാർ തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ ചില പ്രസ്‌താവനകള്‍ തീവ്രവാദത്തിന് സഹായമേകുന്നതാണ്. മുഖ്യമന്ത്രി തീവ്രവാദ പ്രവർത്തനത്തിനുള്ള റിക്രൂട്ട്‌മെന്‍റ് ഏജന്‍റ് ആയി മാറിയെന്നും പി കെ കൃഷ്‌ണദാസ് ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനും, തെരഞ്ഞെടുപ്പില്‍ വിജയിക്കാനും വേണ്ടി തന്‍റെ എട്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങളെ കുറിച്ച് പറയാനില്ലാത്ത മുഖ്യമന്ത്രി മുസ്ലിം സമുദായത്തിന്‍റെ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകളും, പ്രസംഗങ്ങളും നടത്തുകയാണ്. കേരളത്തിലെ ഏത് മുസല്‍മാന്‍റെ പൗരത്വമാണ് പൗരത്വ ഭേദഗതി നിയമം വഴി നഷ്‌ടപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും പി കെ കൃഷ്‌ണദാസ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details