കേരളം

kerala

By ETV Bharat Kerala Team

Published : 6 hours ago

ETV Bharat / state

'പത്രത്തിലേത് പിആര്‍ ഏജന്‍സിയുടെ വരികളെന്ന ന്യായീകരണം അപഹാസ്യകരം'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും - Pinarayi Vijayan Controversy

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും. മലപ്പുറത്തിനെതിരായ പരാമര്‍ശത്തില്‍ യുവജന സംഘടനകൾ സംയുക്തമായി നിയമസഭ മാർച്ച് നടത്തും. കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള മുസ്‌ലിം സംഘടന ഏതാണെന്നും ചോദ്യം.

RAHUL MAMKOOTATHIL  PK FIROS  പിണറായി വിജയൻ  CM CONTROVERSY AGAINST MALAPPURAM
Rahul Mamkootathil Pk Firos (ETV Bharat)

എറണാകുളം:മലപ്പുറത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കള്‍ രംഗത്ത്. സംഭവത്തില്‍ പ്രതിപക്ഷ യുവജന സംഘടനകൾ സംയുക്തമായി നിയമസഭ മാർച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പികെ ഫിറോസ് പറഞ്ഞു. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ആർഎസ്എസ്‌ പിആർ ഏജൻസി എഴുതി നൽകിയതാണ് പത്രത്തിൽ പ്രസിദ്ധീകരിച്ച് വന്നതെന്ന ന്യായീകരണം കൂടുതൽ അപഹാസ്യമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്‌താവനകൾ തീരുമാനിക്കേണ്ടത് പിആർ ഏജൻസിയാണോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്‍റെ ഭരണം പരിപൂർണമായി ആർഎസ്എസ് നിയന്ത്രണത്തിലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് സിപിഎമ്മിന് ഉള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും സംസാരിക്കുന്നു. (ETV Bharat)

ആർഎസ്എസ് ആശയം പേറുന്നവരെ സിപിഎം നേതൃത്വത്തിൽ കാണാൻ കഴിയുന്ന അപകടകരമായ സാഹചര്യമാണുള്ളത്.ബിജെപിയോട് കേരളം വച്ച്പുലർത്തുന്ന മതേതരത്വം നിറഞ്ഞ അയിത്തം, സിപിഎമ്മിനോട് കൂടി പുലർത്തേണ്ട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യമന്ത്രി തന്നെആർഎസ്എസ് നടത്തുന്ന അതേ തരത്തിലുള്ള ഇസ്‌ലാമിക വിരുദ്ധമായ പ്രസ്‌താവനകൾ മാധ്യമത്തിലൂടെ നടത്തുന്നുവെന്ന് രാഹുൽ ആരോപിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ തീവ്ര സ്വഭാവമുള്ള സംഘടനകൾക്കെതിരെ പ്രവർത്തിച്ചാൽ അത് ഇസ്‌ലാം മതത്തിനെതിരായ പ്രവർത്തനമായി ചിത്രീകരിക്കുകയാണന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറം ജില്ലയിൽ 123 കോടി വിലമതിക്കുന്ന സ്വർണം കടത്തിയതാണ് അദ്ദേഹം ഉദാഹരിക്കുന്നത്. കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള ആ മുസ്‌ലിം സംഘടന ഏതാണ്. അത്തരത്തിൽ എത്ര കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണക്കടത്ത് കേസിൽ ജയിലിൽ കിടന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി മലപ്പുറം ജില്ലക്കാരനാണോ? സ്വപ്‌ന സുരേഷ് മലപ്പുറം ജില്ലക്കാരിയാണോയെന്നും രാഹുൽ ചോദിച്ചു.

ഒരു ജില്ലയെയും ഒരു മതത്തെയും വളരെ ബോധപൂർവ്വം ആക്രമിക്കാനുളള സംഘ്‌പരിവാർ അജണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. തൃശൂർ പൂരം കളങ്കപ്പെടുത്തി ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യമൊരുക്കിയത് മുഖ്യമന്ത്രിയാണ്. പൂരം കലക്കിയാലും ഒരു സീറ്റ് ജയിച്ചാൽ മതിയെന്ന ബിജെപി എന്ത് വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പികെ ഫിറോസ് ആരോപിച്ചു.

കേരളത്തിലെ ഐപിഎസ് റാങ്കുള്ള കൊടി സുനിയായ എംആർ അജിത് കുമാറിനെതിരായി ഭരണപക്ഷ എംഎൽഎ തന്നെ പരസ്യമായി രംഗത്ത് വന്നിട്ടും എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിച്ച് നിർത്തുന്നതിലെ താത്‌പര്യമെന്താണ്. എട്ടാം തിയതി പ്രതിപക്ഷ യുവജന സംഘടനകൾ സംയുക്തമായിനിയമസഭ മാർച്ച് നടത്തുമെന്നും ഫിറോസ് പറഞ്ഞു.

ആർഎസ്എസിന്‍റെ ആക്‌ടീവ് പാർട്ടണറായി സിപിഎം മാറി. ആർഎസ്എസിനെതിരായ എല്ലാ കേസുകളും ഒത്തു തീർപ്പാക്കുകയാണ്. ആർഎസ്എസ് പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ പൊലീസുകാർ നിരന്തരമായി വീഴ്‌ച വരുത്തുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിയും പൊലീസും ആർഎസ്എസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

മലപ്പുറം ജില്ലയ്‌ക്കെതിരായപ്രസ്‌താവന മുഖ്യമന്ത്രിയുടെ ആർഎസ്എസ് അനുകൂല നിപാടിന്‍റെ ഭാഗമാണ്. ഈ പ്രസ്‌താവന പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.

Also Read : 'മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നത് പൊളിറ്റിക്കൽ അജണ്ട, പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി': പിഎ മുഹമ്മദ് റിയാസ്

ABOUT THE AUTHOR

...view details