മലപ്പുറം:ഇന്നലെ പാർട്ടിയിലേക്ക് വന്നയാളെ സ്ഥാനാർഥിയാക്കിയതാണ് പാലക്കാട് സിപിഎമ്മിൻ്റെ ക്ഷീണത്തിനുള്ള പ്രധാന കാരണമെന്ന് പി കെ ബഷീർ എംഎൽഎ. പ്രിയങ്ക ഗാന്ധിയോടുള്ള ഇഷ്‌ടം വയനാട്ടില്‍ ഭൂരിപക്ഷം വർധിക്കാൻ കാരണമായി എന്നും പികെ ബഷീര്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ ഇത്തവണ കുറഞ്ഞ പോളിങ് ശതമാനത്തില്‍ 60 ശതമാനവും എല്‍ഡിഎഫ് വോട്ടാണ് എന്നാണ് മനസിലാക്കുന്നത്. മുപ്പത് ശതമാനം കോണ്‍ഗ്രസ് വോട്ടാണ്. പ്രിയങ്ക ഗാന്ധിയെ രണ്ടാം ഇന്ദിര എന്ന നിലയ്ക്കാണ് ജനങ്ങള്‍ കാണുന്നത് എന്നും പികെ ബഷീര്‍ പറഞ്ഞു.
പികെ ബഷീര്‍ എംഎല്‍എ മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മതേതര പാര്‍ട്ടി എന്ന് പറഞ്ഞുകൊണ്ട് സിപിഎം വര്‍ഗീയ പ്രചാരണമാണ് പാലക്കാട്ട് നടത്തിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രസ്‌താവനകളിലടക്കം അത് വ്യക്തമാണ്. രാഷ്‌ട്രീയ ബോധ്യമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് അവരില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും പികെ ബഷീര്‍ പറഞ്ഞു.
പി വി അൻവറിൻ്റെ വയനാട്ടിലെ പിന്തുണ കടലിൽ കായം കലക്കുന്നത് പോലെയാണ്.
ജനങ്ങൾ സർക്കാരിന് എതിരാണ്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പികെ ബഷീര്‍ പറഞ്ഞു.
Also Read:എൽഡിഎഫ് സർക്കാരിന്‍റെ ജനപിന്തുണയും അംഗീകാരവും ദൃഢമാക്കുന്ന ഫലങ്ങള്‍; മുഖ്യമന്ത്രി പിണറായി വിജയൻ