കേരളം

kerala

ETV Bharat / state

വനവും കാക്കും ചിത്രങ്ങളും പകര്‍ത്തും; അത്യപൂര്‍വ്വം പൈതല്‍മലയില്‍ നിന്നുള്ള ആന്‍റണി മേനോന്‍റെ ഫോട്ടോഗ്രാഫുകള്‍ - Photographs Of Antony Menon

അപൂര്‍വ്വയിനം ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമായി പൈതല്‍മല. വനം കാക്കാന്‍ ആന്‍റണി മേനോന്‍. ജോലിക്കിടെ പകര്‍ത്തിയ അപൂര്‍വ്വ ജീവികളുടെ ചിത്രങ്ങളിതാ...

By ETV Bharat Kerala Team

Published : 4 hours ago

PAITHALAMALA KANNUR  FOREST WATCHER ANTONY MENON PHOTOS  പൈതല്‍മല കണ്ണൂര്‍  ആന്‍റണി മേനോന്‍ ഫോട്ടോഗ്രാഫ്
Antony Menon (ETV Bharat)

പൈതൽമലയുടെ കാവൽക്കാരനാണ് ആന്‍റണി മേനോൻ പറമ്പിൽ. കുടിയാൻ മലയിൽ നിന്നും തിരിച്ചും ദിവസവും 30 കിലോമീറ്റർ നടന്നാണ് വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം ജീവനക്കാരനായ ആന്‍റണി ജോലിക്കെത്തുന്നത്. പത്ത് വർഷമായി കരാര്‍ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആന്‍റണി മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയാണ്.

മലയിലെയും വനത്തിലെയും ചെറു ചലനങ്ങൾ പോലും അദ്ദേഹത്തിന് ഹൃദ്യസ്ഥം. വ്യത്യസ്‌തങ്ങളായ ചെടികളോ ജീവികളോ മുന്നിലെത്തിയാൽ മൊബൈലിൽ പകർത്തുന്നത് ആദ്ദേഹത്തിന്‍റെ ശീലമാണ്. പശ്ചിമഘട്ടത്തിലെ അപൂർവ്വ ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഇടമായ പൈതൽ മലയുടെ സുന്ദരമായ ചിത്രങ്ങൾ ആന്‍റണി നമുക്ക് കാണിച്ച് തരും.

Photo Of Paithalamala (ETV Bharat)
Snake (ETV Bharat)

അത്യപൂർവ്വങ്ങളായ ജന്തുജാലങ്ങളെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവിടെ കണ്ടെത്തിയത്. അപൂർവ്വമായ പാമ്പുകളും പക്ഷികളും പൂമ്പാറ്റകളും സസ്യ വൈവിധ്യങ്ങളുമാണ് വനം വകുപ്പിന്‍റെ ടൂറിസം വാച്ചർ ആന്‍റണി മേനോൻ പറമ്പിൽ പരിസ്ഥിതി പ്രവർത്തകൻ എവി പ്രകാശൻ നടുവിൽ എന്നിവരുടെ ശ്രമഫലമായി തിരിച്ചറിഞ്ഞത്. പാമ്പ് വർഗത്തിൽപ്പെട്ട ഇന്ത്യൻ ബ്ലാക്ക് എർത്ത് സ്നേക്ക് നീലഗിരി നീർക്കോല, നാഗത്താൻ, മലബാർ കുഴിമണ്ഡലി, പച്ച നീർക്കോലി, പൂച്ചക്കണ്ണൻ പാമ്പ് എന്നിവയാണ് മലയിലും മലയോട് ചേർന്ന് വനത്തിലുമായി കണ്ടെത്തിയിട്ടുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എർത്ത് സ്നേക്കിനെ വയനാട്ടിലാണ് ഇതിനുമുമ്പ് കണ്ടെത്തിയിട്ടുള്ളതെന്ന് ആന്‍റണി പറയുന്നു. നീല കലർന്ന കറുപ്പ് നിറമാണ് ഇതിന്. മറ്റുള്ള പാമ്പുകളും പൈതൽ മലയിൽ മനുഷ്യരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ വിരളമാണത്രെ. ചിത്ര ശലഭങ്ങളിൽ ദേശാടന സ്വഭാവം ഉള്ള ആൽബർട്രോസിന്‍റെ വരയൻ ചോക്ലേറ്റ് ഉൾപ്പെടെ മൂന്നിനം, ചോല രാജൻ, മേപ്പ് വെള്ളിവാലൻ, നീല കുടുക്ക വനദേവത തുടങ്ങിയവയും പൈതലിലുണ്ട്. കാട വർഗത്തിലെ പെയിന്‍റ് ബുഷ് ക്വയിൻ എന്ന പക്ഷിയെ കഴിഞ്ഞ ഒക്ടോബറിലാണ് കണ്ടത്.

Flower In Paithalmala (ETV Bharat)
Snake (ETV Bharat)

ഇത് പശ്ചിമഘട്ടത്തിലെ അത്യപൂർവ്വയിനമാണ്. ഫ്രാങ്കോളിനോട് ഇതിന് സാദൃശ്യവുമുണ്ട്. അതിനെ മേനി പൊന്മാൻ, ദേശാടനപ്പക്ഷിയായ സ്വിഫ്റ്റിന്‍റെ ഇനങ്ങൾ വേഴാമ്പലിന്‍റെ 2 ഇനങ്ങൾ എന്നിവയും നേരത്തെ നിരീക്ഷകർ കണ്ടെത്തിയിരുന്നു. നിലത്ത് വളരുന്ന ഓർക്കിഡുകളുടെ അപൂർവ്വ ഇനങ്ങളും പൈതലിലുണ്ട്.

നിലത്ത് വളരുന്ന ഓർക്കിഡുകളുടെ അപൂർവ്വ നിധി, പകിസ്റ്റോമ പബ്സെൻസ്, യുലോഫിയ ഗുഡാലിൻഡി, പെക്റ്റിലസ്, ജോജാണ്ടിയ, എപിപോഗിയം, അഫില്ലം തുടങ്ങിയവയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോനേറിലയുടെ രണ്ടിനങ്ങൾ, ബാലനോഫോറ, ഫങ്കോസ, കോബ്ര ലില്ലി, നിരവധി മര ഓർക്കിഡുകൾ എന്നിവ കൊണ്ടും സമ്പന്നമാണിവിടം.

Frog (ETV Bharat)
Snake (ETV Bharat)

കർണാടക വനത്തിന്‍റെ തുടർച്ചയായതിനാൽ മഴക്കാടുകളുടെ സ്വഭാവം പൈതൽ വനമേഖലയ്ക്ക് ഉണ്ട് നിരവധി ചോലക്കാടുകൾ ചേരുന്ന വനത്തിൽ ആന കടുവ പുലി കാട്ടുപോത്ത് രാജവെമ്പാല തുടങ്ങി കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ജീവികളും സസ്യവർഗങ്ങളും ധാരാളമായി കഴിയുന്നു.

Snake (ETV Bharat)
Snake In Paithalmala (ETV Bharat)

Also Read:ലക്ഷദ്വീപിലേക്കൊരു യാത്രയാണോ പ്ലാന്‍? കടമ്പകള്‍ എന്തൊക്കെ? വിശദമായറിയാം

ABOUT THE AUTHOR

...view details