ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസകരം. ഹരിയാനയിലും ജമ്മുകശ്‌മീരിലും കോണ്‍ഗ്രസിന് അനുകൂലമായി വിവിധ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എഎപി ഹരിയാനയില്‍ ഒരു സീറ്റും നേടില്ലെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഹരിയാനയില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് തൂത്ത് വാരുമെന്ന് ചില ഏജന്‍സികള്‍ പറയുന്നു. ജമ്മുകശ്‌മീരില്‍ കോണ്‍ഗ്രസ് -നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യ സര്‍ക്കാരിനുള്ള സാധ്യതകളാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്.
ജമ്മു കശ്‌മീര്‍
ഇലക്‌ടറള്‍ എഡ്‌ജ് എന്ന ഏജന്‍സി ജമ്മുകശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-33 ബിജെപി 27, കോണ്‍ഗ്രസ് 12, പിഡിപി -8 എന്നിങ്ങനെയാണ് ഫലസൂചന നല്‍കുന്നത്.
ഇന്ത്യ ടുഡേ- സീവോട്ടര്‍: ബിജെപി 27 മുതല്‍ 31 വരെ. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സിന് പിഡിപി -11
പീപ്പിള്‍ പള്‍സ്: ബിജെപി 27, കോണ്‍ഗ്രസ് 50, പിഡിപി 11
ദൈനിക് ഭാസ്‌കര്‍: ബിജെപി 20-25, കോണ്‍ഗ്രസ് 35-40, പിഡിപി 4-7
റിപ്പബ്ലിക് ടിവി: ബിജെപി 28-30, കോണ്‍ഗ്രസ് 3-6, നാഷണല്‍ കോണ്‍ഫറന്‍സ് 28-30,പിഡിപി 5-7
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാന
പീപ്പിള്‍സ് പള്‍സ്: കോണ്‍ഗ്രസ്-55, ബിജെപി -26, മറ്റുള്ളവര്‍ 0-5
ന്യൂസ് 18: കോണ്‍ഗ്രസ് 62, ബിജെപി 24, ജെജെപി 03
ദൈനിക് ഭാസ്‌കര്‍- ബിജെപി 15-29, കോണ്‍ഗ്രസ് 44-54, ഐഎന്‍എല്‍ഡി -2
കോണ്‍ഗ്രസിന് 49 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എന്‍ഡിടിവി പ്രവചനം. ടൈംസ് നൗ കോണ്‍ഗ്രസിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.
കോണ്‍ഗ്രസ് 55-62, ബിജെപി 18-24, മറ്റുള്ളവര്‍ 5-14 എന്നിങ്ങനെയാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം.
Also Read: ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബജ്‌റംഗ് പൂനിയ