തിരുവനന്തപുരം : ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസൻ കുട്ടിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന് പ്രതിയെ ഏഴ് ദിവസം വേണം എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ ആവശ്യം. തിരുവനന്തപുരം പോസ്കോ കോടതിയാണ് കേസ് പരിഗണിച്ചത്.
കുട്ടിയെ തട്ടികൊണ്ട് പോകുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം ആലുവയിലെ ഒരു തട്ടുകടയിൽ ഉപേക്ഷിച്ചിരുന്നു. കൂടാതെ പ്രതിയെ തിരിച്ചറിയാതിരിക്കാനായി പളനിയിൽ പോയി തല മൊട്ട അടിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്നും കുട്ടിയെ എവിടെ കൊണ്ട് പോയി എന്നതും പോയ സ്ഥലവും കണ്ടെത്തണം. അവിടെ വച്ച് കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടിയാണ് അന്വേഷണ സംഘം പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.