എറണാകുളം :നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി കൊച്ചി വൈറ്റില സ്വദേശി ടി പി അജികുമാർ. താര സംഘടന അമ്മയുടെ മുന്‍ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ യുവനടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് ടി പി അജികുമാർ പരാതിയിൽ ആവശ്യപ്പെടുന്നത്. സിനിമയെ കുറിച്ച് സംസാരിക്കാൻ വിളിച്ച് വരുത്തി പീഡനശ്രമം നടത്തിയെന്നാണ് നടി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
സിദ്ദിഖ് മോശമായി പെരുമാറിയ സമയത്ത് തനിക്ക് പതിനെട്ട് വയസ് പൂർത്തിയായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞയുടനെയായിരുന്നു സംഭവം നടന്നത്. ഇതേ തുടർന്ന് മാനസികമായി തകർന്നു പോയെന്നും മനസിൻ്റെ സമനില തെറ്റിയെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്.