ന്യൂഡല്‍ഹി:കേരള ജനപക്ഷം സെക്കുലര്‍ പാർട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് പിസി ജോർജ്. ജില്ല പഞ്ചായത്ത് അംഗം കൂടിയായ മകൻ ഷോൺ ജോർജും പിസി ജോർജിനൊപ്പം ബിജെപിയില്‍ ചേർന്നു. ബി.ജെ.പിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
പിസി ജോർജ് ബിജെപിയായി, മകൻ ഷോൺ ജോർജും...അംഗത്വം സ്വീകരിച്ചത് ഡല്‍ഹിയില്‍ - ജനപക്ഷം സെക്യുലർ
കേരള ജനപക്ഷം സെക്കുലര്‍ പാർട്ടി ബിജെപിയില്‍ ലയിച്ചു. ജില്ല പഞ്ചായത്ത് അംഗം കൂടിയായ മകൻ ഷോൺ ജോർജും പിസി ജോർജിനൊപ്പം ബിജെപിയില്‍ ചേർന്നു.
pc-george-kerala-janapaksham-secular-merges-with-the-bjp
Published : Jan 31, 2024, 3:09 PM IST
മുൻ കേന്ദ്രമന്ത്രി രാധാമോഹന്‍ദാസ് അഗര്‍വാളും അനില്‍ ആന്‍റണിയും ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. ഏഴ് തവണ എംഎല്‍എയായിരുന്ന പിസി ജോർജിന്‍റെ വരവ് മധ്യകേരളത്തില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിച്ച പിസി ജോർജ് എല്‍ഡിഎഫിലെ സെബാസ്റ്റ്യൻ കുളത്തിങ്കലിനോട് പരാജയപ്പെട്ടിരുന്നു.