കേരളം

kerala

ETV Bharat / state

'കണ്ണൂരിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ പൊതുദര്‍ശനം'; നവീന്‍ ബാബുവിന്‍റെ മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം പത്തനംതിട്ടയിലെത്തിക്കുമെന്ന് ജില്ല കളക്‌ടര്‍

പരാതി സംബന്ധിച്ച കാര്യങ്ങളൊന്നും കുടുംബത്തോട് ചോദിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പത്തനംതിട്ട ജില്ല കളക്‌ടര്‍ വ്യക്തമാക്കി.

By ETV Bharat Kerala Team

Published : Oct 15, 2024, 7:47 PM IST

ADM NAVEEN BABU SUICIDE  PATHANAMTHITTA COLLECTOR ADM  എഡിഎം നവീന്‍ ബാബു മരണം  പത്തനംതിട്ട ജില്ല കളക്‌ടര്‍ എഡിഎം
Pathanamthitta District Collector Prem Krishnan, ADM Naveen Babu (ETV Bharat)

പത്തനംതിട്ട:അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം പത്തനംതിട്ടയിലെത്തിക്കുമെന്ന് പത്തനംതിട്ട ജില്ല കളക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ ഐഎഎസ്. പൊതുദര്‍ശനം വേണമെന്ന് കണ്ണൂരിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ നവീന്‍ ബാബുവിന്‍റെ കുടുംബവുമായി ആലോചിച്ച ശേഷം ഏര്‍പ്പാട് ചെയ്യുമെന്നും കളക്‌ടര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ കളക്‌ടറുമായി സംസാരിച്ച് അവിടത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നവീന്‍ ബാബുവിന്‍റെ സഹോദരനും ബന്ധുവും കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ മൃതദേഹം പത്തനംതിട്ടയില്‍ എത്തുമെന്നാണ് കരുതുന്നത്. കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്‌ത ശേഷം സംസ്‌കാര ചടങ്ങുകളുടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കളക്‌ടര്‍ പറഞ്ഞു. അതേസമയം പരാതി സംബന്ധിച്ച കാര്യങ്ങളൊന്നും കുടുംബത്തോട് ചോദിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും കളക്‌ടര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് എഡിഎം കെ നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് ഇന്നലെ കളക്‌ടറേറ്റില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. യാത്രയയപ്പ് പ്രസംഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്‌ പിപി ദിവ്യ, നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഡിഎമ്മിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

Also Read:

  1. കണ്ണൂര്‍ എഡിഎം ആത്മഹത്യ ചെയ്‌ത നിലയില്‍; ജീവനൊടുക്കിയത് അഴിമതി ആരോപണത്തിന് പിന്നാലെ
  2. 'നവീന്‍ ബാബു മോശം ട്രാക്ക് റെക്കോഡില്ലാത്തയാള്‍'; ആത്മഹത്യ വിശ്വസിക്കാനാകാതെ നാടും സഹപ്രവര്‍ത്തകരും

ABOUT THE AUTHOR

...view details